മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. 2018 എവരി വണ്‍ ഈസ് എ ഹീറോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന ചിത്രം കൂടിയാണ് തുടക്കം.

പ്രണവ് മോഹന്‍ലാലിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അനൗണ്‍്സ്മെന്റ്് മുതല്‍ വന്‍ ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റുകളും ആരാധകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തിയിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തുടക്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഒരു വീഡിയോ ക്ലിപ്പും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

‘ ജൂഡിന്റെ കൂടെ ഈ സിനിമയില്‍ സഹകരിച്ച എല്ലാ ക്രൂ അംഗങ്ങള്‍ക്കും നന്ദി. ഈ സിനിമ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ഒരുപാട് സിനമകള്‍ ആശീര്‍വാദ് സിനിമാസ് എടുത്തിട്ടുണ്ട്, എന്നാലും ഈ സിനിമ ഞങ്ങളും ആശീര്‍വാദ് സിനിമാസിനും ഈ കുടുംബത്തിനും പ്രിയപ്പെട്ടതാണ്. എല്ലാവര്‍ക്കും നന്ദി,’ ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍.

മോഹന്‍ലാലിന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ജനുവരി 18നാണ് ചിത്രീകരണം പുനാരംരഭിച്ചത്. ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫും എന്നിവരും ചേര്‍ന്ന് തിരക്കഥയെയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ്യാണ്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോയാണ്. സിനിമയില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight: The shooting of the film Vismaya Mohanlal’s movie Thudakm  has been completed 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ