തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ എസ്.എഫ്.ഐയുടെ അവകാശ പത്രികാ മാര്‍ച്ചില്‍ പങ്കെടുപ്പിക്കരുതെന്ന് പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ എസ്.എഫ്.ഐയുടെ അവകാശ പത്രികാ മാര്‍ച്ചില്‍ പങ്കെടുപ്പിക്കരുതെന്ന് പൊലീസ്. തിരുവനന്തപുരം സിറ്റി പൊലീസാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മാര്‍ച്ച് നടക്കുന്ന ദിവസം കുട്ടികളുടെ ഹാജര്‍ കൃത്യമായി പരിശോധിക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് അവധി അനുവദിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂള്‍ കോമ്പൗണ്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, കേരള ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുക, കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്യം ഉറപ്പ് വരുത്തുക, വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ബസ് യാത്ര നടപ്പിവാക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ടാണ് എസ്.എഫ്.ഐ ഇന്ന് അവകാശ പത്രികാ മാര്‍ച്ച് നടത്തുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് സി.ജെ.പി
Content Highlight: The SFI protest is taking place amidst intensifying protests led by the CJP regarding irregularities in the NEET examination. The CJP maintains the stance that the agitation will continue until Union Education Minister Dharmendra Pradhan resigns.