സെക്‌സോളജിസ്റ്റിനോട് ചോദിക്കാം: രണ്ടാംഭാഗം
Discourse
സെക്‌സോളജിസ്റ്റിനോട് ചോദിക്കാം: രണ്ടാംഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2016, 7:40 pm

ആരോഗ്യം : ഡൂള്‍ ഡെസ്‌ക്‌


[സെക്‌സോളജിസ്റ്റിനോട് ചോദിക്കാം ഒന്നാംഭാഗംസെക്‌സോളജിസ്റ്റിനോട് ചോദിക്കാം :
ഒന്നാംഭാഗം ഇവിടെ വായിക്കാം]

blank

 ഡോക്ടര്‍ മഹീന്ദര്‍ വത്സ വളരെ രസകരമായ മനുഷ്യനാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു സെക്‌സോളജിസ്റ്റാണ്. സെക്‌സിനെ കുറിച്ച് എന്തും അദ്ദേഹത്തോട് ചോദിക്കാം. മറുപടിയുണ്ട്. കൃത്യമായ മറുപടി.

ഈ മറുപടികള്‍ക്കൊരു പ്രത്യേകതയുണ്ട്. ക്രൂരമായ തമാശകളാണ് അത് നിറയെ. സദാചാരബോധത്തിലധിഷ്ഠിതമായ മറുപടിയല്ല അദ്ദേഹം നല്‍കുക, മറിച്ച് മാനുഷികവും ശാസ്ത്രീയവുമായ മറുപടിയായിരിക്കും. സന്തോഷം നല്‍കുന്ന ഒരു കാര്യത്തെയും അദ്ദേഹം നിരുത്സാഹപ്പെടുത്തില്ല. പ്രകൃതി വിരുദ്ധമെന്ന് കുറ്റപ്പെടുത്തില്ല.

Dr-Mahinder-Vatsa

ഡോക്ടര്‍ മഹീന്ദര്‍ വത്സ


 

തമാശകളിലൂടെ അദ്ദേഹം മറുപടി നല്‍കും. അപകടമാണെങ്കില്‍ നിരുത്സാഹപ്പെടുത്തും. 92 വയസുള്ള അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ ചില മറുപടികളെ കുറിച്ചും ഡൂള്‍ന്യൂസ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും പുതിയ ചില ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.

blank

1. വല്ലപ്പോഴും പോര്‍ണോഗ്രാഫി ചിത്രങ്ങള്‍ കാണുമ്പോള്‍ സ്വയംഭോഗം ചെയ്യാറുണ്ട് ഡോക്ടര്‍. കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി എനിക്ക് പീരീഡ്‌സ് ആവുന്നില്ല. ഇത് ഞാന്‍ പോര്‍ണോഗ്രാഫിക് ചിത്രം കാണുന്നതുകൊണ്ടാണോ?

പോര്‍ണോഗ്രാഫി ചിത്രം കാണുന്നത് മെന്‍ഷുറല്‍ ഡേറ്റിനെ സ്വാധീനിക്കുമെന്നോ? എത്രയും പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കാണൂ. മെന്‍സസ് ദിനങ്ങള്‍ തെറ്റിയതിനു കാരണം എന്താണെന്നറിയാന്‍ അദ്ദേഹം താങ്കളെ സഹായിക്കും. സുരക്ഷ ഉപയോഗിക്കാതെയുള്ള സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന് കരുതട്ടെ.

sexologist-question-1

 

Next Q: ഭാര്യ കുഞ്ഞിന് മുലകൊടുക്കുമ്പോള്‍ വല്ലാതെ ഞാന്‍ അസ്വസ്ഥമാകുന്നു..

അടുത്ത പേജില്‍ തുടരുന്നു

2. ഞാന്‍ ഇപ്പോള്‍ ഒരു അച്ഛനായതേയുള്ളു ഡോക്ടര്‍. എന്റെ ഭാര്യയുടെ വലിപ്പമുള്ള സ്തനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഞങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഞാന്‍ അവ നുണയാറുണ്ട്. അവള്‍ കുഞ്ഞിന് മുല നല്‍കുന്നത് എനിക്ക് ഇഷ്ടമല്ല. കുഞ്ഞിന് ബേബി ഫുഡ് നല്‍കാന്‍ ഞാനവളോട് പറയുന്നുണ്ട്. എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നുന്നു. ഞാനെന്താണ് ചെയ്യേണ്ടത്?

ഒരു പശുവിനെ വാങ്ങുന്ന കാര്യത്തെ കുറിച്ച് എന്തു കൊണ്ടാണ് ചിന്തിക്കാതിരിക്കുന്നത്? നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പാല്‍ കമ്പനികള്‍ മനുഷ്യന്റെ പാല്‍ പാക്കറ്റിലാക്കി വില്‍ക്കുന്നില്ല. കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കു. ഉത്തരവാദിത്വമുള്ള ഒരു അച്ഛനാകാന്‍ ശ്രമിക്കു.

sexologist-question-2

Next Q: ശുക്ലപാനം???? :o

അടുത്ത പേജില്‍ തുടരുന്നു

3. എനിക്ക് 27 വയസുണ്ട്. എന്റെ ശുക്ലം രുചിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. സ്വയംഭോഗത്തിനു ശേഷം എന്റെ ശുക്ലം രുചിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് നല്ലതാണോ? അത് ആരോഗ്യകരമാണോ? എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ? അത് ആരോഗ്യകരമാണെങ്കില്‍ ഒരാഴ്ചയില്‍ എത്രതവണ കുടിക്കാം?

അമ്മ നിനക്ക് നന്നായി ആഹാരം തന്നിട്ടില്ലേ? അതുപോട്ടെ. നിനക്ക് നിര്‍ബന്ധമാണെങ്കില്‍ രുചിച്ചോളൂ. അപകടമൊന്നുമില്ല.

sexologist-question-3

 

Next Q: സ്വയംഭോഗവും ലിംഗ വലിപ്പവും

അടുത്ത പേജില്‍ തുടരുന്നു

4. ഞാന്‍ ഒരുപാട് തവണ സ്വയംഭോഗം ചെയ്യുന്നു ഡോക്ടര്‍. അത് എന്റെ ലിംഗത്തിന്റെ വലിപ്പം കുറയ്ക്കുമോ?

താങ്കള്‍ നന്നായി സംസാരിക്കുന്നില്ലേ? നാവിന്റെ നീളം കുറയുന്നുണ്ടോ?

sexologist-question-4a

 

Next Q: കാരറ്റ് ഉപയോഗിച്ചാല്‍

അടുത്ത പേജില്‍ തുടരുന്നു

5. ഞാന്‍ 23 വയസുള്ള ഒരു യുവതിയാണ്. സ്വയംഭോഗം ചെയ്യുന്ന വേളയില്‍ സംതൃപ്തിക്കായി ഞാന്‍ കാരറ്റ് ഉപയോഗിക്കാറുണ്ട്. അടുത്തകാലത്ത് അത്തരത്തില്‍ ചെയ്യുന്ന വേളയില്‍ കാരറ്റ് ഒടിഞ്ഞുപോകുകയുണ്ടായി. അത് വേദനയൊന്നും ഉണ്ടാക്കിയിട്ടില്ല. ഇത്തരമൊരു പ്രവര്‍ത്തനം സുരക്ഷിതമാണോ എന്നാണ് എനിക്കറിയേണ്ടത്. എന്തെങ്കിലും ബദല്‍ മാര്‍ഗമുണ്ടോ ?

അടുത്ത തവണ ഉറപ്പുള്ള ഒരു കാരറ്റ് ഉപയോഗിക്കൂ. യഥാര്‍ത്ഥ ലൈംഗിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് മാര്‍ഗം. താല്‍പര്യം തോന്നുന്ന പക്ഷം വിവാഹം കഴിക്കൂ.

sexologist-question-4

 

Next Q: സ്വയംഭോഗവും മുടിയുടെ നിറം മാറലും

അടുത്ത പേജില്‍ തുടരുന്നു

6. എനിക്ക് 18 വയസാണ്. ആഴ്ച്ചയില്‍ അഞ്ച് ദിവസം സ്വയംഭോഗം ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്റെ മുടി ഗ്രേകളര്‍ ആകാന്‍ തുടങ്ങിയിരിക്കുന്നു. സ്വയംഭോഗം ചെയ്യുന്നതാണോ കാരണം?

മുടി ഗ്രേ നിറമാകുന്നതിന് മറ്റെന്തെങ്കിലും കാരണങ്ങളന്വേഷിക്കൂ സുഹൃത്തേ. അതിന് സ്വയംഭോഗത്തെ കുറ്റം പറയല്ലേ.

sexologist-question-5

Next Q: ഒരു സെക്‌സോളജിസ്റ്റിനെ എത്രതവണയാണ് കാണേണ്ടത്?

അടുത്ത പേജില്‍ തുടരുന്നു

7. ഒരു സെക്‌സോളജിസ്റ്റിനെ എത്രതവണയാണ് കാണേണ്ടത്? ഒരു ദന്തഡോക്ടറെ കാണിക്കുന്നതുപോലെ കാണിക്കണോ? അതായത് ആറുമാസത്തില്‍ ഒരിക്കല്‍ എന്ന  നിലയില്‍? റെഗുലര്‍ ചെക്ക് അപ്പ് ആവശ്യമുണ്ടോ?

ഭാഗ്യം താങ്കളുടെ ലിംഗത്തിന് “പല്ലുവേദന” വരാതിരുന്നത്.

ലിംഗ ചര്‍മം അയവുള്ളതു തന്നെയാണല്ലോ? കൃത്യമായി ഉദ്ധാരണം നടക്കുന്നുണ്ടോ? വൃക്ഷണത്തിന് കുഴപ്പമൊന്നുമില്ലല്ലോ?

sexologist-question-6

 

Next Q: ഒരേ ദിവസം രണ്ടുപേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍

അടുത്ത പേജില്‍ തുടരുന്നു

8. ഞാന്‍ 28 വയസുള്ള വിവാഹിതയായ ഒരു സ്ത്രീയാണ്. എനിക്ക് 19 വയസുള്ള ഒരാളുമായി ഒരു ബന്ധമുണ്ട്. ഒരേ ദിവസം തന്നെ എന്റെ കാമുകനുമായും ഭര്‍ത്താവുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

തീര്‍ച്ചയായും അത് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടാക്കിയേക്കും. അതൊക്കെ പോകട്ടെ. താങ്കള്‍ക്കൊരു കുഞ്ഞിനുവേണ്ടി ആരുടെ സ്‌പേം ആണ് താങ്കള്‍ തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

sexologist-question-7

 

Next Q: ലൈംഗികബന്ധത്തിലേര്‍പെട്ടാല്‍ വയറിളക്കം പിടിക്കുമോ?

അടുത്ത പേജില്‍ തുടരുന്നു

9. എനിക്ക് 27 വയസുണ്ട്. ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയുമായി സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചുള്ള സെക്‌സ് ചെയ്തു. അതിനു ശേഷം എനിക്ക് വയറിളക്കമുണ്ട്. എച്ച്.ഐ.വി പരിശോധന നടത്തിയപ്പോള്‍ ഉത്തരം നെഗറ്റീവ് ആണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ?

എച്ച്.ഐ.വിയും വയറിളക്കുവുമായി ഒരു ബന്ധവുമില്ല. പക്ഷെ വയറിളക്കവും ഭയവുമായി നല്ല ബന്ധമുണ്ട്. അത്തരമൊരു ലൈംഗിക ബന്ധം നടത്തിയതിനുശേഷമുള്ള ഭയമാണ് അത്.

sexologist-question-8

 

Next Q: ഏതു സമയത്തൊക്കെ സ്വയംഭോഗം ചെയ്യാം?

അടുത്ത പേജില്‍ തുടരുന്നു

10. എനിക്ക് 18 വയസായി. എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു ഉപദേശം നല്‍കി. രാവിലെ 1 മണിക്കും 9 മണിക്കുമിടയിലേ സ്വയംഭോഗം ചെയ്യാന്‍ പാടുള്ളു. കാരണം ആ സമയത്താണത്രേ ഫ്രഷ് ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ഞാന്‍ ഏത് സമയത്താണ് സ്വയംഭോഗം ചെയ്യേണ്ടത്? അത് വളരെ നേരത്തെ ചെയ്യുന്നത് പ്രയോജനകരമാണോ?

സുഹൃത്തിനോട് മുറിവൈദ്യന്‍മാരുടെ ഗ്യാങ്ങിവല്‍ പോയി ചേരാന്‍ പറയൂ. നിനക്ക് തോന്നുന്ന സമയത്ത് സ്വയംഭോഗം ചെയ്തുകൊള്ളു.

sexologist-question-10

 

Next Q: എന്നെ അതിഥിയായി വിളിക്കരുതേ… :D

അടുത്ത പേജില്‍ തുടരുന്നു

11. ഞാന്‍ 35 വയസുള്ള ഒരു പുരുഷനാണ്. എന്റെ ഭാര്യയ്ക്ക് ഒരു അസാധാരണ സ്വഭാവമുണ്ട്. അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ അവള്‍ ചായയില്‍ മൂത്രം ചേര്‍ത്താണ് നല്‍കുന്നവത്. ആദ്യം എനിക്ക് അത്ഭുതമാണുണ്ടായത്. അവള്‍ പറയുന്നത് അവള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ ലഹരി ലഭിക്കുന്നു എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഞാനും അത് ചെയ്യാറുണ്ട്. മൂത്രം കുടിക്കുന്നത് അപകടമില്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട് ഇത് തുടരുന്നത് അപകടമാണോ?

ഈ രീതി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്ലതല്ല. അവര്‍ക്ക് ആ ലഹരി ലഭിക്കില്ല. പിന്നെ, എന്നെ വീട്ടിലേയ്ക്ക് ക്ഷണിക്കരുത്.

യൂറിന്‍ തെറാപ്പി നിലവിലുണ്ട്. എന്നാലത് കുടിക്കുന്ന വ്യക്തിയുടെ സമ്മതമില്ലാതെ നടത്തുന്ന ഒന്നല്ല.

sexologist-question-10

 

Next Q: ഭാര്യ എന്നെ മുദ്ര വെച്ചു :(

അടുത്ത പേജില്‍ തുടരുന്നു

12. എന്റെ ഭാര്യ എന്നെ സംശയിക്കുന്നു. മറ്റൊരാളുമായി ഞാന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്നാണ് അവള്‍ പറയുന്നത്. പക്ഷെ അത് സത്യമല്ല. ഇപ്പോള്‍ ഞാന്‍ അത്തരത്തില്‍ പോകുന്നുണ്ടോ എന്ന് പരിശോധിക്കാനായി അവള്‍ എന്റെ ലിംഗത്തില്‍ നെയില്‍ പോളിഷ് വെച്ച് മാര്‍ക്ക് ഇടാറുണ്ട്. എനിക്ക് അത് പൊള്ളലായാണനുഭവപ്പെടുന്നത്. എന്നെ സഹായിക്കണം.

ഇത് ഒരു അസ്വാഭാവിക പ്രതികരണമായിപ്പോയി. താങ്കള്‍ക്ക് അത്തരത്തില്‍ ടാറ്റൂ മാര്‍ക്ക് ഇടുന്നത് പ്രശ്‌നമല്ലെങ്കില്‍ അവളോട് പൊള്ളാത്ത വല്ല വസ്തുവും ഉപയോഗിരക്കാന്‍ പറയൂ. അല്ലെങ്കില്‍ താങ്കളുടെ സത്യാവസ്ഥ അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കൂ.

Next Q: സ്ത്രീയും പുരുഷനും ഒരേ സമയം സ്വയം ഭോഗം ചെയ്താല്‍ ഗര്‍ഭം ഉണ്ടാകുമോ?

അടുത്ത പേജില്‍ തുടരുന്നു

13. ഒരു പുരുഷനും സ്ത്രീയും ഒരേസമയം സ്വയംഭോഗം ചെയ്താല്‍ അത് ഗര്‍ഭധാരണത്തിന് ഇടയാക്കുമോ?

താങ്കള്‍ സ്വപ്‌നം കാണുന്ന വ്യക്തിയിലേയ്ക്ക് ബീജം കൊണ്ടുപോകാന്‍ ഒരു മാലാഖയും ഉണ്ടാകില്ല. ഫാന്റസി സന്തോഷം തരും. പക്ഷെ അത് മാത്രേ തരൂ..

sexologist-question-12

Next Q: ഒരേ കോണ്ടം ഉപയോഗിച്ച് രണ്ട് സ്ത്രീകളുമായി ലൈംഗിക ബന്ധം??? :o

അടുത്ത പേജില്‍ തുടരുന്നു

14. ഒരേ കോണ്ടം ഉപയോഗിച്ച് ഞാന്‍ രണ്ട് സ്ത്രീകളുമായി സെക്‌സ് ചെയ്തു. ഗര്‍ഭധാരണ സാധ്യതയുണ്ടോ? എച്.ഐ.വി പകരുമോ? സഹായിക്കണം.

രണ്ട് കോണ്ടം വാങ്ങിക്കാന്‍ താങ്കള്‍ക്ക് കഴിവില്ലേ? താങ്കള്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നില്ല എന്ന് വ്യക്തമാണ്. മറ്റൊരാള്‍ ഉപയോഗിച്ച് ടൂത്ത് ബ്രഷ് താങ്കള്‍ ഉപയോഗിച്ചാല്‍ എന്തായിരിക്കും അനുഭവപ്പെടുക?

അവര്‍ക്ക് ഗര്‍ഭമൊന്നും ഉണ്ടാകില്ല. എന്നാല്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ട്. അടുത്ത തവണയെങ്കിലും സൂക്ഷിക്കൂ.

sexologist-question-14

 

Next Q: ലൈംഗിക ബന്ധമോ? അത്‌ലറ്റിക് മീറ്റോ? :o

അടുത്ത പേജില്‍ തുടരുന്നു

15. ഞാന്‍ 36 വയസുള്ള ഒരു പുരുഷനാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു സ്ത്രീയുമായി സെക്‌സ് ചെയ്തു. അന്ന് 40 മിനിറ്റെടുത്ത് 220 തവണ ഞാന്‍ ലിംഗയോനി സംയോഗം നടത്തി. ഇന്ന് എനിക്ക് 180 തവണയെ കഴിഞ്ഞുള്ളു. ഞാന്‍ ഭയക്കേണ്ടതുണ്ടോ?

താങ്കള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിമില്‍ പങ്കെടുത്തുകൂടെ? ആദ്യം എണ്ണുന്നത് നിര്‍ത്തു. എന്നിട്ട് ആനന്ദത്തില്‍ മുഴുകൂ. താങ്കളുടെ പങ്കാളിക്ക് തൃപ്തി ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കു.

sexologist-question-15

 

Next: ഈ ചോദ്യങ്ങള്‍ സെക്‌സിനെ കുറിച്ചുള്ളവയാണ്… ഇതിനു ഒരു സെക്‌സോളജിസ്റ്റ് നല്‍കിയ ഉത്തരങ്ങള്‍ ചിരിപ്പിക്കാതിരിക്കില്ല


സെക്‌സോളജിസ്റ്റിനോട് ചോദിക്കാം ഒന്നാംഭാഗം