ഇടമലക്കുടിയില്‍ രോഗിയെ രണ്ടാമതും ആശുപത്രിയിൽ എത്തിച്ചത് ചുമന്നുകൊണ്ട്
Kerala
ഇടമലക്കുടിയില്‍ രോഗിയെ രണ്ടാമതും ആശുപത്രിയിൽ എത്തിച്ചത് ചുമന്നുകൊണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 12:05 pm

ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ വയോധികയായ രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. പനിയും ചുമയും ബാധിച്ച കൂടല്ലാര്‍കുടിയിലെ 60വയസുകാരി രാജകനിയെയാണ് ചുമന്നുകൊണ്ട് മാങ്കുളത്തെ ആശുപത്രിയില്‍ എത്തിച്ചത്.

ഇടമലക്കുടിയില്‍ നിന്ന് സഞ്ചാര യോഗ്യമായ പാത ഇല്ലാത്തതുകൊണ്ടാണ് രോഗിയെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. പനി കാരണം നേരത്തെയും ഇവരെ ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ടുവന്നിരുന്നു.

സഞ്ചാരയോഗ്യമായ ഒരു വഴി ഇവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് നിവാസികള്‍ ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗതസൗകര്യത്തിന് വേണ്ടി കാലങ്ങളായി ഇവര്‍ പരാതിപ്പെടുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് രാജകനി എന്ന സ്ത്രീയുടെ കൊച്ചുമകന്‍ കാര്‍ത്തിക് പനിയും ശ്വാസംമുട്ടും മൂര്‍ച്ഛിച്ച് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കാന്‍ വൈകിയത്തിനെ തുടര്‍ന്നാണ് കുട്ടി മരിക്കാനിടയായത്.

അതേസമയം ഇടമലക്കുടിയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. പദ്ധതിക്കായുള്ള അനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടായെന്നും നടപടികള്‍ ഉണ്ടായതിനുശേഷമാണ് റോഡ് നിര്‍മാണങ്ങള്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

‘ഇടമലക്കുടി ഒരു റിമോട്ട് ഏരിയയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പൂര്‍ണമായും 10,15 കിലോമീറ്റഓളം വനമാണ്. അവിടെ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള അനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടായി. നടപടികള്‍ ഉണ്ടായതിനുശേഷമാണ് റോഡ് നിര്‍മാണവും പദ്ധതികളും തുടങ്ങാന്‍ സാധിച്ചത്. അത് വേഗത്തില്‍ പൂര്‍ത്തിയാക്കും,’മന്ത്രി ന്യൂസ് മലയാളത്തിനോട് പറഞ്ഞു.

Content Highlight: The patient was carried to the hospital because there was no passable road in Idamalakudi