ഐ.പി.എല്‍ കവറേജ് നിര്‍ത്തിവെക്കുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്; ഈ സമയത്ത് ക്രിക്കറ്റ് ആഘോഷം പൊരുത്തക്കേട്
national news
ഐ.പി.എല്‍ കവറേജ് നിര്‍ത്തിവെക്കുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്; ഈ സമയത്ത് ക്രിക്കറ്റ് ആഘോഷം പൊരുത്തക്കേട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th April 2021, 9:11 am

ന്യൂദല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.

രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണ് ഇതെന്നും പത്രം വ്യക്തമാക്കി. ഒരു ദേശമായി, നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കേണ്ട സമയമാണ് ഇതെന്നും പത്രം വായനക്കാരോട് പറയുന്നു.

പ്രശ്‌നം കളിയുടേതല്ലെന്നും സമയത്തിന്റേതാണെന്നും ക്രിക്കറ്റും സ്വീകരിക്കപ്പെടേണ്ടതാണെന്നും പറയുന്ന പത്രം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഐ.പി.എല്‍ കവറേജ് നിര്‍ത്തിവെക്കുന്നതെന്നും പറഞ്ഞു.

കൊവിഡ് ദുരന്താവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ക്രിക്കറ്റ് ആഘോഷം ഒരു പൊരുത്തക്കേടാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The New India Express will not have IPL cricket coverage for the time being from today