അനൂപ് മേനോന്‍ സംവിധാനവും തിരക്കഥയുമൊരുക്കുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് മോഷന്‍ പോസ്റ്ററിലുള്ളത്. സസ്‌പെന്‍സ് ഒളിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്. കോയയാണ് ചിത്രത്തിന്റെ നിര്‍മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

