ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ആഫ്രിക്കൻ വമ്പൻമാരായ മൊറൊക്കൊയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് കടന്നത്.
ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ആഫ്രിക്കൻ വമ്പൻമാരായ മൊറൊക്കൊയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് കടന്നത്.
ഫ്രാൻസിനായി തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ഇതോടെ ഇറ്റലിക്കും, ബ്രസീലിനും ശേഷം രണ്ട് ലോകകപ്പ് കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുന്ന ടീമായി മാറാൻ ഫ്രാൻസിന് അവസരമൊരുങ്ങിയിരിക്കുകയാണ്.
എന്നാൽ മൊറൊക്കൊയുമായുള്ള മത്സരത്തിന് ശേഷം മൊറൊക്കൻ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മൊറൊക്കൻ മിഡ്‌ഫീൽഡർ സോഫിയാൻ അംറാബാത്തിനെയാണ് ഫ്രഞ്ച് പ്രസിഡന്റ് പ്രശംസിച്ചത്.

മത്സര ശേഷം മൊറൊക്കൻ ഡ്രസിങ് റൂം സന്ദർശിച്ച മക്രോൺ, ഈ ടൂർണമെന്റിലെ തന്നെ മികച്ച മിഡ്‌ഫീൽഡർ എന്ന് അദ്ദേഹത്തെ സഹതാരങ്ങളുടെ മുന്നിൽ വെച്ച് അഭിനന്ദിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടത്.
വലിയൊരു ഫുട്ബോൾ ആരാധകൻ കൂടിയാണ് കൂടിയായ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, ഫ്രഞ്ച് ക്ലബ്ബ് മാഴ്സലെയുടെ കടുത്ത ആരാധകൻ കൂടിയാണ്.
അതേസമയം ലോകകപ്പിലെ തോൽവിക്ക് ശേഷം മൊറൊക്കൻ കോച്ച് വാലിദ് റെഗ്രാഗി ‘ഗാർഡിയനോട് ‘ തോൽവിയുടെ കാര്യകാരണങ്ങൾ വിശകലനം ചെയ്തിരുന്നു.
“ഒരു ലോകകപ്പ് എന്ന നിലയിൽ ഞങ്ങൾക്കിതൊരു വലിയ മുന്നേറ്റമായിരുന്നു. കളിക്കളത്തിലെ ക്വാളിറ്റിയിൽ മാത്രമല്ല, ശാരീരികക്ഷമതയിലും ഞങ്ങൾ ഫ്രാൻസിനോടുള്ള മത്സരത്തിൽ ഫിറ്റല്ലായിരുന്നു. ഞങ്ങളുടെ മിക്ക കളിക്കാർക്കും 60-70 ശതമാനം മാത്രം ഫിറ്റോടെയെ കളിക്കാൻ സാധിച്ചിരുന്നുള്ളു. അത് ഒരു വലിയ പ്രശ്നമായി മാറി,’ അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഇന്ന് രാത്രി മൊറൊക്കൻ ജനതയെ നിരാശപ്പെടുത്തി. ഞങ്ങൾക്ക് ഇനിയും ആ സ്വപ്നത്തെ(ലോകകപ്പ് ജയിക്കുക) സജീവമായി നിലനിർത്തണം. ഇപ്പോഴേ മികച്ച നേട്ടം സ്വന്തമാക്കിയെന്ന് ഞങ്ങൾക്ക് അറിയാം, അതിൽ ഞങ്ങൾ സന്തുഷ്ടരുമാണ്. ഞങ്ങൾ ഇതുവരെ ചെയ്തതിൽ ഞങ്ങൾക്ക് തൃപ്തിയുണ്ട്. പക്ഷെ ഇനിയും ഞങ്ങൾക്ക് ഏറെ മുന്നോട്ട് പോകാനുണ്ട് എന്നത് ഞങ്ങൾ മറക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് കിരീടധാരണത്തിനായി പരസ്പരം ഏറ്റുമുട്ടുന്നത്.
Content Highlights:The Moroccan footballer surprised even the French president; Emmanuel Macron went to the dressing room and congratulated the player