കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഗായകന്‍ സൂരജ് സന്തോഷ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ അല്ല ഇടതുപക്ഷം തകരുന്നതെന്ന് സൂരജ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സൂരജിന്റെ പ്രതികരണം.

View this post on Instagram
‘ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ അല്ല. മറിച്ച് ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോള്‍ മാത്രമാണ്,’ സൂരജ് സന്തോഷ് കുറിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തോല്‍വിയാണ് എല്‍.ഡി.എഫ് ഇത്തവണ നേരിട്ടത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 505ലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 79ലും 87 മുനിസിപ്പാലിറ്റികളില്‍ 54ലും യു.ഡി.എഫാണ് വിജയം കണ്ടത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഏഴ് വീതം സീറ്റും നേടി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍.ഡി.എ പിടിച്ചെടുത്തതാണ് ഇടതുമുന്നണി നേരിട്ട ഏറ്റവും വലിയ തിരിച്ചടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് എല്‍.ഡി.എഫിന് നിലനിര്‍ത്താനായത്. കണ്ണൂര്‍, കൊച്ചി, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതില്‍ കൊല്ലം കൈവിട്ടതും എല്‍.ഡി.എഫിന് തിരിച്ചടിയായി.
കഴിഞ്ഞ തവണ 541 പഞ്ചായത്തുകള്‍ പിടിച്ചെടുത്ത എല്‍.ഡി.എഫ് ഇത്തവണ 340ലേക്ക് ഒതുങ്ങുകയും ചെയ്തു. 14 ഗ്രാമപഞ്ചായത്ത് പിടിച്ച എന്‍.ഡി.എ അത് 26 ആയും വര്‍ധിപ്പിച്ചു.
Content Highlight: ‘The Left Party does not collapse when it loses elections…’ responds Suraj Santosh