നാദാപുരം ,മതവൈരങ്ങളുടെ നാടല്ലെന്ന്, അപരിഷ്‌കൃതായ മനുഷ്യര്‍ ഇടയ്ക്കിടെ അങ്കക്കലിപൂണ്ട് വാളും കത്തിയുമായി ഉച്ചപ്പിരാന്തു നടത്തുന്ന ചേരികളും മുക്കുകളുമല്ലെന്ന് ആരാണ് പറയുക? അങ്ങനെ ആത്മാര്‍ത്ഥമായി പറയാന്‍ നമ്മെ വിലക്കുന്ന ഏത് ദുര്‍ബലതയാണ് നാദാപുരത്തെ സൃഷ്ടിച്ചിരിക്കുന്നത്? ആഴമുള്ള ചില സാമൂഹ്യ വിചാരങ്ങളില്ലാതെ, പരിഹാരങ്ങളില്ലാതെ, കൂട്ടായ യത്‌നങ്ങളില്ലാതെ, കാലമധികം പോവാനാവില്ല നമുക്ക് തീര്‍ച്ച.
പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ തീവ്രവര്‍ഗ്ഗീയ ശക്തികള്‍ സാന്നിധ്യമറിയിക്കുമ്പോള്‍
(സഃ കെ.എസ് ബിമലിന്റെ മാനവിക സന്ദേശം )
നാദാപുരം ,മതവൈരങ്ങളുടെ നാടല്ലെന്ന്, അപരിഷ്‌കൃതായ മനുഷ്യര്‍ ഇടയ്ക്കിടെ അങ്കക്കലിപൂണ്ട് വാളും കത്തിയുമായി ഉച്ചപ്പിരാന്തു നടത്തുന്ന ചേരികളും മുക്കുകളുമല്ലെന്ന് ആരാണ് പറയുക? അങ്ങനെ ആത്മാര്‍ത്ഥമായി പറയാന്‍ നമ്മെ വിലക്കുന്ന ഏത് ദുര്‍ബലതയാണ് നാദാപുരത്തെ സൃഷ്ടിച്ചിരിക്കുന്നത്? ആഴമുള്ള ചില സാമൂഹ്യ വിചാരങ്ങളില്ലാതെ, പരിഹാരങ്ങളില്ലാതെ, കൂട്ടായ യത്‌നങ്ങളില്ലാതെ, കാലമധികം പോവാനാവില്ല നമുക്ക് തീര്‍ച്ച.
നാദാപുരത്തുകാരുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ ചരിത്രം മറ്റെങ്ങുമുണ്ടായിട്ടുള്ളതുപോലെ നാടുവാഴിത്തിന്റെ തുടര്‍ച്ചയാണ്. പിന്നീട് ജനാധിപത്യ കേരളം ജന്മിത്തമവസാനിപ്പിക്കുകയും കൊട്ടാരങ്ങളും കോവിലകങ്ങളും അധികാര കേന്ദ്രങ്ങളല്ലാതായിത്തീരുകയും ചെയ്തു. എന്നാല്‍ ഭൂബന്ധങ്ങളിലുള്ള മാറ്റം പതുക്കെയാണുണ്ടായത്.
നാദാപുരത്തിന്റെ ചില മേഖലകളില്‍ മുസ്ലീം ഭൂവുടമകളും കൂലിപ്പണിക്കാരായ തീയ്യന്മാരും തമ്മിലുള്ള അസമത്വത്തിന് പലപ്പോഴും വര്‍ഗ്ഗീയ നിറമുണ്ടായി. ഇടയ്ക്കിടെയുള്ള തൊഴില്‍ തര്‍ക്കങ്ങളും സമരങ്ങളും കൊലപാതകങ്ങളും കലാപങ്ങളുമുണ്ടായി പടര്‍ന്നപ്പോള്‍, അതില്‍ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എരിഞ്ഞു പോവുകയും വര്‍ഗ്ഗീയത ഫണം വിടര്‍ത്തുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.
ആവര്‍ത്തിച്ചാവാര്‍ത്തിച്ചുണ്ടായ കൊലപാതകങ്ങളിലും തുടര്‍ന്നുള്ള കലാപങ്ങളിലും പൊള്ളിക്കരിഞ്ഞുപോയ ഈ നാടിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കൈയ്യിലുണ്ടാക്കിയ സമാധാനാക്രമങ്ങളാണ് കുറേക്കാലത്തേക്കാശ്വാസം നല്‍കിയത്. ഇടയ്‌ക്കെല്ലാം ആളൊഴിഞ്ഞ പറമ്പുകളില്‍ സ്‌ഫോടനം നടത്തുകയും അവിടെയുമിവിടെയുമൊക്കെയായി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്‌തെങ്കിലും കലാപങ്ങളുടെ നാളുകള്‍ മറന്നു തുടങ്ങുകയായിരുന്നു നാദാപുരം.

സാമുദായികവും ജാതീയവുമായ ഈയൊരു ധ്രുവീകരണത്തെ പകുത്തെടുത്തതുപോലെയായിപ്പോയി ഇവിടുത്തെ രണ്ടു പ്രധാനരാഷ്ട്രീയ പ്രസ്ഥാനങ്ങളും. സത്യത്തില്‍ സാംസ്‌കാരികമായ ഒരു നവോത്ഥാനം നാദാപുരത്ത് സംഭവിച്ചിട്ടില്ല. വേരുകളിലുമുണ്ട്, ഇപ്പോഴും ജാതീയ ചിന്തകള്‍. അനാചാരങ്ങളും അന്ധതകളും നവീകരണമോ, പുരോഗമനമോ ഉള്ളുതൊടാത്തവിധം കണ്ണുമൂടി നടക്കുകയാണ് വികസനത്തിന്റെ വെറും പാതകളില്‍.
ആവര്‍ത്തിച്ചാവാര്‍ത്തിച്ചുണ്ടായ കൊലപാതകങ്ങളിലും തുടര്‍ന്നുള്ള കലാപങ്ങളിലും പൊള്ളിക്കരിഞ്ഞുപോയ ഈ നാടിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കൈയ്യിലുണ്ടാക്കിയ സമാധാനാക്രമങ്ങളാണ് കുറേക്കാലത്തേക്കാശ്വാസം നല്‍കിയത്. ഇടയ്‌ക്കെല്ലാം ആളൊഴിഞ്ഞ പറമ്പുകളില്‍ സ്‌ഫോടനം നടത്തുകയും അവിടെയുമിവിടെയുമൊക്കെയായി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്‌തെങ്കിലും കലാപങ്ങളുടെ നാളുകള്‍ മറന്നു തുടങ്ങുകയായിരുന്നു നാദാപുരം.
അടുത്ത പേജില്‍ തുടരുന്നു
മുസ്ലീം തീവ്രവാദങ്ങള്‍ക്ക് ചില പ്രത്യക്ഷ സംഘടനാ രൂപങ്ങളുണ്ടായെങ്കിലും ഹിന്ദു തീവ്രവാദം സംഘടനാരൂപമില്ലാതെ തന്നെ ഭൂരിപക്ഷ സമുദായത്തിനകത്ത് അരിച്ചിറങ്ങുകയായിരുന്നു. ഇന്ത്യയില്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ തീവ്രതയെ ഒട്ടും ചോരാതെ സാംശീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്,നാദാപുരം.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ സംഘടനാപരവും രാഷ്ട്രീയവുമായ അധികാര പരിധിയുടേയും സ്വാധീനത്തിന്റേയും പരിമിതി അതിനുണ്ടായിരുന്നു. പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ തീവ്ര വര്‍ഗ്ഗീയ ശക്തികള്‍ സാന്നിധ്യമറിയിക്കുമ്പോള്‍ നാദാപുരത്ത് തെളിഞ്ഞതിനേക്കാളേറെ ഒളിഞ്ഞുതന്നെയായിരുന്നു ചലനങ്ങള്‍.
മുസ്ലീം തീവ്രവാദങ്ങള്‍ക്ക് ചില പ്രത്യക്ഷ സംഘടനാ രൂപങ്ങളുണ്ടായെങ്കിലും ഹിന്ദു തീവ്രവാദം സംഘടനാരൂപമില്ലാതെ തന്നെ ഭൂരിപക്ഷ സമുദായത്തിനകത്ത് അരിച്ചിറങ്ങുകയായിരുന്നു. ഇന്ത്യയില്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ തീവ്രതയെ ഒട്ടും ചോരാതെ സാംശീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്,നാദാപുരം.
അല്ലെങ്കില്‍ നോക്കൂ നിസ്സാര പ്രശ്‌നത്തിന് വടിവാളുകൊണ്ട് തല പിളര്‍ന്ന് ജീവനെടുക്കാന്‍ കഴിയുന്ന അധമന്‍മാരാവാന്‍ നമ്മുടെ അയല്‍പക്കങ്ങളിലേയും അങ്ങാടികളിലേയും ചെറുപ്പക്കാര്‍ക്ക് എങ്ങനെയാണ് കഴിയുന്നത്…? അതിനെത്തുടര്‍ന്ന് സംഭവിച്ചതെല്ലാം നിരപരാധികളായ മനുഷ്യരുടെ വീടുകള്‍ ആക്രമിക്കപ്പെടുക ,സ്വത്തുക്കള്‍ നിര്‍ദാക്ഷീണ്യം കൊള്ളചെയ്യപ്പെടുക, ജനിച്ചനാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെടുക തുടങ്ങിയവയെല്ലാം സര്‍വ നാശത്തിന്റെ കാലൊച്ച കേള്‍പ്പിക്കുന്ന ലക്ഷണമൊത്തൊരു വര്‍ഗ്ഗീയ കലാപത്തിന്റെ പൈശാചികതയാണ് വെളിവാക്കുന്നത്.
ഇനിയും നമുക്ക് ഇങ്ങനെ ആയിക്കൂടാ.വലിയ ഭീകരതകള്‍ മണം പിടിച്ച് മുരളുന്നുണ്ട്. അതിനുള്ള വഴികള്‍ വെട്ടുന്നുണ്ട്,ആരൊക്കെയോ. മനുഷ്യര്‍
തമ്മിലുള്ള അതിരുകളും അകലങ്ങളും തകര്‍ത്തേ മതിയാകൂ. പൊതുയിടങ്ങളും കൂട്ടായ്മകളും സൃഷ്ടിക്കപ്പെടണം. ഗ്രാമീണവായനശാലകളും കലാവേദികളും എല്ലാവര്‍ക്കും ഇടവും സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ കേന്ദ്രങ്ങളായിത്തീരണം.

വീടുകളിലെ സല്‍ക്കാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം (അങ്ങനെ നടത്തുന്നവയില്‍) വേര്‍തിരിവുകളില്ലാത്ത പ്രാതിനിധ്യം നിസ്സാരമായ കാര്യമല്ല. എല്ലാ ഇടുങ്ങിയ ചിന്തകളേയും യാഥാസ്ഥിതികത്വങ്ങളേയും ഉപേക്ഷിച്ച് നിര്‍മല സ്‌നേഹത്തിന്റെ ഹൃദയവാതില്‍ തുറക്കാന്‍ എല്ലാ മനുഷ്യരും തയ്യാറാകണം.രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാസ്‌കാരിക സംഘടനകളും ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയും വെളിച്ചവുമാകണം. തീര്‍ച്ചയായും നാദാപുരത്തെക്കുറിച്ച് അഭിമാനിക്കാനുള്ള നാള്‍ വരും. അതിനാല്‍ ആദ്യം നമുക്ക് മനുഷ്യരാകാം. മാനവികത്തില്‍ ഒത്തുചേരാം