കല്‍പ്പറ്റ: വയനാട് ചൂരല്‍മലക്ക് സമീപം വെള്ളരിമല മലവാരം ഭാഗത്തുണ്ടായത് മണ്ണിടിച്ചിലെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. മണ്ണിടിച്ചില്‍ ജനവാസ മേഖലകളെ ബാധിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.
കല്‍പ്പറ്റ: വയനാട് ചൂരല്‍മലക്ക് സമീപം വെള്ളരിമല മലവാരം ഭാഗത്തുണ്ടായത് മണ്ണിടിച്ചിലെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. മണ്ണിടിച്ചില്‍ ജനവാസ മേഖലകളെ ബാധിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.
മെയ് 30ന് മണ്ണിടിച്ചില്‍ ഉണ്ടായെന്ന് വിവരം ലഭിച്ചരുന്നുവെന്നും ഉള്‍വനത്തിലാണ് സംഭവമുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലത്തെക്ക് പുറപ്പെട്ടിരുന്നുവെങ്കിലും രണ്ടര കിലോമീറ്റര്‍ അപ്പുറത്ത് മാത്രമേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ജിയോളജി വകുപ്പ് അധികൃതരടക്കമെത്തിയാണ് മണ്ണിടിച്ചിലാണുണ്ടായതെന്ന് സ്ഥിരീകരിച്ചത്.
ഭീതിവേണ്ടെന്നും ജനവാസ കേന്ദ്രങ്ങളിലൂടെയല്ല സമീപത്തുള്ള പുഴ ഒഴുകുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലുണ്ടായെന്ന വിവരം സമീപ കേന്ദ്രങ്ങളെയെല്ലാം ഭീതിയിലാക്കിയിരുന്നു. മെയ് 28ന് ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് നേരത്തെ മനോരമ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: The landslide in Wayanad’s Vellarimala was not a landslide; District Collector confirms