ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം; വ്യാജ പ്രചരണത്തിന് പിന്നാലെ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala News
ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം; വ്യാജ പ്രചരണത്തിന് പിന്നാലെ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 6:39 pm

തൃശൂര്‍: നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി. ഇ.സി.എം.ഒ സപ്പോര്‍ട്ടിലാണ് താരമിപ്പോഴെന്ന് കൊച്ചിയിലെ ലേക്‌ഷോര്‍
ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് നടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ന്യുമോണിയ ബാധിച്ചതാണ് നിലവില്‍ ആരോഗ്യ നില വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച് താരം ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.

അതിനിടെ ഇന്നസെന്റ് മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്.