ഷഫീഖ് താമരശ്ശേരി
ഷഫീഖ് താമരശ്ശേരി
ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ വന്‍ കലാപങ്ങള്‍ക്ക് പദ്ധതിയിടുന്നു; നേതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
ഷഫീഖ് താമരശ്ശേരി
Thursday 9th August 2018 7:40pm
Thursday 9th August 2018 7:40pm

സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ മുഖംമൂടിയണിഞ്ഞാണ് ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ വര്‍ഗീയ കലാപങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുകയും ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയാധികാരത്തിലൂടെ തങ്ങളുടെ മതരാഷ്ട്രം സ്ഥാപിക്കുകയുമാണ് ഇവരുടെ ആത്യന്തികമായ ലക്ഷ്യമെന്നും സേവനപ്രവര്‍ത്തനങ്ങള്‍ കേവലം ഒരു മറയാണെന്നും ഹിന്ദു ഹെല്‍പ് ലൈനിന്റെ തന്നെ ഒരു പ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കയാണ്.

Also Read അഭിമന്യുമാര്‍ ഇനിയും ജീവിച്ചിരിപ്പുണ്ട്

കോളേജ് വിദ്യാഭ്യാസ കാലത്ത് എ.ബി.വി.പി യിലൂടെ സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീട് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകനായിരുന്നു.

കേരളത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ ആരംഭിച്ച കാലം മുതല്‍ ഇതിന്റെ മുഖ്യ സൂത്രധാരനായ പ്രതീഷ് വിശ്വനാഥനടക്കമുള്ളവരോടൊപ്പം നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

സേവനങ്ങളുടെ മറവില്‍ ഹിന്ദുഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ താന്‍ പിന്നീട് ജീവിച്ചിരിക്കുമോ എന്ന് ഇദ്ദേഹം ഭയക്കുന്നുണ്ട്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ മുഖവും പേരുവിവരങ്ങള്‍ തത്കാലം പുറത്തുവിടാന്‍ ഡൂള്‍ ന്യൂസിന് നിര്‍വഹമില്ല.

ഷഫീഖ് താമരശ്ശേരി