ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
India
ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2012, 8:16 pm


ഗുവാഹത്തി: സുഹൃത്തിന്റെ ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. നാല് ദിവസം കഴിഞ്ഞ് പീഡനത്തിന്റെ വീഡിയോ ചിത്രം പുറത്തുവന്നതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. അസ്സമിലെ പൊതു നിരത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത നടമാടിയത്.

ഗുവാഹത്തിയിലെ ക്രിസ്ത്യന്‍ ബാസ്തിയിലെ തിരക്കേറിയ നിരത്തില്‍ വെച്ചായിരുന്നു സംഭവം. സിറ്റി ബാറില്‍ സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് പോയി വരുമ്പോഴാണ് പെണ്‍കുട്ടിക്ക് ആക്രമണം നേരിടേണ്ടി വന്നത്. ബാര്‍ ജീവനക്കാരുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ബാറില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കി. ഇതു കണ്ട ചിലര്‍ സാഹചര്യം മുതലെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അസം ഡി.ജി.പി പറഞ്ഞു.

അരമണിക്കൂറോളം സമയം പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു. അതുവഴികടന്നു പോയവരാരും തന്നെ ഇതില്‍ ഇടപെട്ടിരുന്നില്ല. പിന്നീട് പോലീസ് വന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ അതുവഴി കടന്നുപോയ ലോക്കല്‍ ചാനല്‍ പ്രവര്‍ത്തകരായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വീഡിയോ ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്നവരുടെ മുഖം വ്യക്തമായിരുന്നു. ചിത്രം പുറത്തു വന്നതോടെ പോലീസ് കേസ് ചാര്‍ജ്ജ്‌ ചെയ്ത് നാലുപേരെ അറസ്റ്റുചെയ്തു. സംഭവസ്ഥലത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സംഭവത്തിന് ശേഷം ഇതുവരെ നാല് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 

പ്രമുഖര്‍ പ്രതികരിക്കുന്നു