ശരിക്കും സൂപ്പര്‍ ഹീറോ പടമാണോ?; ഗാംബ്ലെര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു
Movie Trailer
ശരിക്കും സൂപ്പര്‍ ഹീറോ പടമാണോ?; ഗാംബ്ലെര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2019, 8:13 pm

കൊച്ചി: ആന്‍സണ്‍ പോളിനെ പ്രധാനകഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗാംബ്ലെറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെയാണ് എത്തുന്നത്.

ഡയാന ഹമീദാണ് നായികാ വേഷത്തില്‍ എത്തുന്നത്. ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

തങ്കച്ചന്‍ ഇമ്മാനുവെല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ടോം ഇമ്മട്ടി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം ഉടന്‍ തിയ്യേറ്ററുകളില്‍ എത്തും.