സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം വൈകുന്നു. ഉത്തര്‍ പ്രദേശിലെ എകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം മൂടല്‍ മഞ്ഞ് കാരണമാണ് വൈകുന്നത്. ഇതോടെ നിലവില്‍ മത്സരത്തിന്റെ ടോസ് ഇടാന്‍ സാധിച്ചിട്ടില്ല. 7.30നാണ് മത്സരത്തിന്റെ അടുത്ത അപ്‌ഡേറ്റ് ലഭിക്കുക.
അതേസമയം നിലവില്‍ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറ ഈ മത്സരത്തില്‍ തിരിച്ചുവരുന്നത് പ്രോട്ടിയാസിന് വലിയ തിരിച്ചടി കൂടിയാണ്.
ഇന്ത്യയുടെ ശക്തമായ ബൗളിങ് യൂണിറ്റിനെ സൗത്ത് ആഫ്രിക്ക പേടിക്കുക തന്നെ വേണം. ഫോമില്ലാത്ത ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ്ങിനെ സമ്മര്‍ദത്തിലാക്കാനും ബൗളര്‍മാരെ പ്രതിരോധിക്കാനുമാകും പ്രോട്ടിയാസ് ഇത്തവണ തന്ത്രം മെനയുന്നത്.