ഇന്ന് മലയാളികള്‍ക്ക് പരിചിതനായ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ് സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ചെങ്കിലും വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് അന്യഭാഷകളിലും തന്റെ കമ്പോസിങ് കൊണ്ട് ഹിഷാം ഞെട്ടിച്ചു.
ഈയടുത്ത് പുറത്തുവന്ന കേരള ക്രൈം ഫയല്‍സിന്റെ സംഗീതം നിര്‍വഹിച്ചതും ഹിഷാമായിരുന്നു. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സിന്റെ സംഗീതം ചെയ്യുമ്പോള്‍ തന്നോട് സംവിധായകന്‍ അഹമ്മദ് കബീര്‍ ഹമ്മിങ് വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘ഹിഷാമിന്റെ ഹമ്മിങ്ങ് ഉണ്ടാകാന്‍ പാടില്ല. ഫീല്‍ ഗുഡ് പാട്ടുകളൊന്നും ഇല്ല, അങ്ങനെയൊരു പരിപാടിയും ഇതില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് അഹമ്മദ് ആദ്യം തന്നെ പറഞ്ഞു. അതുകൊണ്ട് എപ്പോഴെങ്കിലും ഞാന്‍ ഒന്ന് ഹമ്മിങ് പാടാന്‍ പോകുമ്പോള്‍ അഹമ്മദ് പറയും ഹിഷാം പാടേണ്ട എന്ന്. സീസണ്‍ ടുവില്‍ എന്തായാലും അങ്ങനെയുള്ള കാര്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞിരുന്നു.
കാരണം ഇതിന്റെ സ്റ്റോറി കുറച്ച് ഇമോഷണലാണ്. ഒരു ക്യാരക്ടറും വളര്‍ത്തു മൃഗങ്ങളോട് ഇമോഷണല്‍ കണക്ഷനൊക്കെ കാണിക്കുന്ന കഥ ഈ സീരിസിന്റെ അകത്ത് ഉണ്ട്. അങ്ങനെയൊരു കഥയാകുമ്പോള്‍ നമ്മളുടെ ഇമോണല്‍ സൈഡൊക്കെ കുറച്ച് ഉണരും. നമ്മള്‍ക്കും നമ്മള്‍ മ്യൂസിക്കില്‍ സാധാരണ ചെയ്തുകൊണ്ടിരിക്കുന്ന എന്തെങ്കിലും ചെയ്യാനൊക്കെ തോന്നും,’ഹിഷാം പറയുന്നു.
വളരെ സട്ടിലായ രീതിയില്‍ കണ്‍ട്രോള്‍ ചെയ്താണ് അഹമ്മദ് തന്നെ കൊണ്ട് കമ്പോസ് ചെയ്യിച്ചിട്ടുള്ളതെന്നും എന്നാല്‍ ഇത്രയൊക്കെ പറഞ്ഞിട്ടും, ഏറ്റവും അവസാനം തന്റെയൊരു ഹമ്മിങ് അഹമ്മദ് കൊണ്ട് പോയി പ്ലേസ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: The first thing he told me was, “Don’t sing Hisham humming in this.” Hisham Abdul Wahab