2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള സൂപ്പര്‍ 8ലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരത്തില്‍ ടോസ് ചെയ്യുന്നതിനിടെ മഴ പെയ്യാന്‍ തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് മഴ ശക്തമായി പെയ്തത് മത്സരത്തെ പ്രതികൂലമായി ബാധിക്കുകയായികരുന്നു. രണ്ടര മണിക്കൂറിലധികം മഴ തുടര്‍ന്നതോടെ കളി ഉപേക്ഷിച്ചു. ഇതോടെ സൂപ്പര്‍ 8ല്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടു.
New Zealand and Pakistan share points after rain has the final say in the first #T20WorldCup Super 8 contest.
📝: https://t.co/IDrbJnSgnW pic.twitter.com/z25oocbEly
— ICC (@ICC) February 21, 2026
അതേസമയം സൂപ്പര്‍ 8ല്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരമാണ് അരങ്ങേറുന്നത്. അപരാജിതരായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ മത്സരം തന്നെയായിരിക്കും ആരാധകരെ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.
പരാജയമറിയാത്ത നാല് ടീമും ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ ടീമുകള്‍.
സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
Content Highlight: The first Super 8 match between Pakistan and New Zealand in the 2026 T20 World Cup was abandoned due to rain
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
