സൗബിന്‍ ഇനി ജോളിയായി 80കളിലേക്ക്; 'രോമാഞ്ചം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Film News
സൗബിന്‍ ഇനി ജോളിയായി 80കളിലേക്ക്; 'രോമാഞ്ചം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 7:00 pm

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം രോമാഞ്ചത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 80കളിലെ മോഡല്‍ ഡ്രെസിട്ട് ഉത്സവ പറമ്പിന്റെ പ്രതീതിയുണ്ടാക്കുന്ന സ്ഥലത്താണ് സൗബിന്‍ നില്‍ക്കുന്നത്. ജിത്തു മാധവനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോണ്‍പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇലവീഴാപൂഞ്ചിറയാണ് ഒടുവില്‍ പുറത്ത് വന്ന സൗബിന്റെ ചിത്രം. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആദ്യമായി സംവിധായകനായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ക്രൈം ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മിച്ചത്.

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള വെള്ളരി പട്ടണമാണ് സൗബിന്റെ മറ്റൊരു ചിത്രം. മഹേഷ് വെട്ടിയാരാണ് ചിത്രത്തിന്റെ സംവിധാനം.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കോട്ടയം രമേശ്, സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

Content Highlight: The first look poster of Soubin Shahir’s new film Romancham is out