നൈഷാദയായി സംയുക്ത; നന്ദമുരി കല്യാണ്‍ റാമിന്റെ സ്‌പൈ ത്രില്ലര്‍ 'ഡെവിള്‍'
Film News
നൈഷാദയായി സംയുക്ത; നന്ദമുരി കല്യാണ്‍ റാമിന്റെ സ്‌പൈ ത്രില്ലര്‍ 'ഡെവിള്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th September 2023, 12:15 pm

നന്ദമുരി കല്യാണ്‍ റാമിന്റെ സ്‌പൈ ത്രില്ലര്‍ ചിത്രം ഡെവിളിലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്റര്‍ താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. നൈഷാദയായി സംയുക്ത എത്തുന്ന ചിത്രം ‘ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്’ എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്. 2023 നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു.

ഡെവിളില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിന്റെ വേഷമാണ് നന്ദമുരി കല്യാണ്‍ റാം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ‘ബിംബിസാര’യിലൂടെ ശ്രദ്ധേയനായ താരമാണ് കല്യാണ്‍ റാം.

ദേവാന്‍ഷ് നാമ അവതരിപ്പിക്കുന്ന ഈ പീരിയഡ് ഡ്രാമ ‘അഭിഷേക് പിക്ചേഴ്സ്’ന്റെ ബാനറില്‍ അഭിഷേക് നാമയാണ് നിര്‍മിച്ച് സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് വിസയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

സൗന്ദര്‍രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യും. ഹര്‍ഷവര്‍ധന്‍ രാമേശ്വരിന്റെതാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗാന്ധി നദികുടിക്കാര്‍. പി.ആര്‍.ഒ: ശബരി.

Content Highlight: The first look poster of Samyukta in Devil is out