ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്; സായ് പല്ലവി ഇനി ബോളിവുഡില്‍... എക് ദിനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Indian Cinema
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്; സായ് പല്ലവി ഇനി ബോളിവുഡില്‍... എക് ദിനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഐറിന്‍ മരിയ ആന്റണി
Thursday, 15th January 2026, 4:08 pm

സായ് പല്ലവിയും ബോളുവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകനുമായ ജുനൈദ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഏക് ദിന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ എക് ദിന്‍ അനൗണ്‍സ്‌മെന്റ് മുതലേ ഇന്‍ഡസ്ട്രിയില്‍ വന്‍ ഹൈപ്പുണ്ടായിരുന്നു. സ്‌നേഹ ദേശായിയും സ്പന്ദന്‍ മിശ്രയും തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുനില്‍ പാണ്ഡ്യയാണ്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ ഖാനും ആമിര്‍ ഖാനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്റ ടീസര്‍ ജനുവരി 16 (നാളെ) റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു റൊമാന്റിക് ചിത്രമായാണ് ഏക് ദിന്‍ ഒരുങ്ങുന്നതെന്ന് പോസ്റ്റര്‍ സൂചനകള്‍ നല്‍കുന്നുണ്ട്. സായ് പല്ലവിയും ജുനൈദ് ഖാനും മഞ്ഞ് മൂടിയ ഒരു തെരുവിലൂടെ ഐസ്‌ക്രീമുമായി ഒരുമിച്ച് നടക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്.

പോസ്റ്റിന് പിന്നാലെ സായ് പല്ലവിയെ ഹിന്ദി സിനിമയില്‍ കാണാന്‍ കാത്തിരിക്കുന്നു, ജുനൈദ് ഖാനും സായ്പല്ലവിയും ഒന്നിച്ച് ജോഡികളായെത്തുന്ന സിനിമക്ക് വേയ്റ്റിങ് എന്നിങ്ങനെയുള്ള കമന്റുകള്‍ കാണാം.

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സായ് പല്ലവി വളരെ പെട്ടന്ന് തന്നെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. തമിഴ് തെലുങ്ക് ഭാഷകളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ സായ്‌യുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

റാം സാമപത് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന എക് ദിനിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ബാലു സലൂജയാണ്.

Content Highlight: The first look poster of Sai Pallavi and Junaid Khan’s Ek Din movie is out

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.