'പ്രകമ്പന'വുമായി കാര്‍ത്തിക് സുബ്ബരാജ്; ഗണപതിക്കൊപ്പം സാഗര്‍ സൂര്യയും, ഫസ്റ്റ് ലുക്ക് പുറത്ത്
Malayalam Cinema
'പ്രകമ്പന'വുമായി കാര്‍ത്തിക് സുബ്ബരാജ്; ഗണപതിക്കൊപ്പം സാഗര്‍ സൂര്യയും, ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st October 2025, 9:25 pm

 

ഗണപതിയും സാഗര്‍ സൂര്യയും പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രകമ്പനത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്, കാര്‍ത്തികേയന്‍, സുധീഷ്.എന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വിജേഷ് പാണത്തൂരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് പ്രകമ്പനത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് പ്രകമ്പനം.

യുവാക്കളുടെ ഹോസ്റ്റല്‍ ജീവിതവും സൗഹൃദവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഗണപതിക്കും സാഗര്‍ സൂര്യക്കും പുറമെ അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, കലാഭവന്‍ നവാസ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ശീതള്‍ ജോസഫാണ് സിനിമയില്‍ നായികയായെത്തുന്നത്. ഒരു മിസ്റ്റിക് കോമഡി ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ആല്‍ബിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് ഇ.എസ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ അശോകാണ്. ബാഗ്രൗണ്ട് സൗണ്ട് ശങ്കര്‍ ശര്‍മ, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശശി പൊതുവാള്‍.

Content highlight: The first look motion poster of Prakambanam, starring Ganapathy and Sagar Surya in the lead roles, is out