ലോകമൊന്നാകെ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ആരവങ്ങള്‍ ജൂലൈ 19 വരെ ഫുട്‌ബോള്‍ ലോകത്ത് മുഴങ്ങിക്കേള്‍ക്കും.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പില്‍ കിരീടത്തിനായി മാറ്റുരക്കുന്നത് 48 രാജ്യങ്ങളാണ്. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ 22 എഡിഷനുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ട്. കളിക്കളത്തില്‍ പിറക്കുന്ന ഗോളുകള്‍ തന്നെയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഇതുവരെ 2,720 ഗോളുകള്‍ പിറന്ന ലോകകപ്പില്‍ ചരിത്രം ഓര്‍ക്കുന്നത് ഒരു സ്‌പെഷ്യല്‍ ഗോളായിരിക്കും. മത്സരം തുടങ്ങി 11 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ എതിരാളികളുടെ വലയില്‍ പന്തെത്തിയ അത്ഭുത നിമിഷം. 2022ലെ ലോകകപ്പിലാണ് ഈ ഗോള്‍ പിറന്നത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളും ഇത് തന്നെയാണ്. തുര്‍ക്കി താരം ഹകാന്‍ സുക്കറിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. 2002ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു ഹകാന്‍ സുക്കറിന്റെ ചരിത്ര ഗോള്‍ പിറന്നത്.
ഹകാന്‍ സുക്കര്‍
ചെക്കോസ്ലോവാക്യ താരം വാക്ലാവ് മാസെക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് തുര്‍ക്കി താരം വേഗതയില്‍ ഒന്നാമനായത്. 1962 ലോകകപ്പില്‍ മെക്‌സിക്കോക്കെതിരെ 15 സെക്കന്റിലാണ് വാക്ലാവ് ലക്ഷ്യം കണ്ടത്.
2002 ലോകകപ്പില്‍ പിറന്ന ഈ ചരിത്രം നീണ്ട 24 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുകയാണ്. ഈ റെക്കോഡിന് പുതിയ അവകാശി ഈ ലോകകപ്പില്‍ പിറക്കുമോയെന്നും കണ്ടുതന്നെ അറിയണം.
ഫുട്‌ബോള്‍ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളുകള്‍
(താരം, രാജ്യം, എതിരാളി, ഗോള്‍ നേടിയ സെക്കന്റ്, വര്‍ഷം)
ഹകാന്‍ സുക്കര്‍-തുര്‍ക്കി, സൗത്ത് കൊറിയ-11 സെക്കന്‍ഡ്-2002
അതേസമയം ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് 2022ലെ ഖത്തര്‍ ലോകകപ്പിലാണ്. കഴിഞ്ഞ ലോകകപ്പില്‍ പിറന്നത് 172 ഗോളുകളാണ്. ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് രണ്ട് എഡിഷനുകളുണ്ട്. ഇത് 1998, 2014 ലോകകപ്പുകളായിരുന്നു. 171 ഗോളുകള്‍ വീതമാണ് ഈ എഡിഷനിലും പിറന്നത്.
മൂന്ന് തവണയും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് 64 മത്സരങ്ങളും 32 ടീമുകളാണ്. ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് രണ്ട് എഡിഷനുകളുണ്ട്. ഇത് 1998, 2014 ലോകകപ്പുകളായിരുന്നു. 171 ഗോളുകള്‍ വീതമാണ് ഈ എഡിഷനിലും പിറന്നത്. മൂന്ന് തവണയും ടൂര്‍ണമെന്റില്‍ പങ്കെടുത്തത് 64 മത്സരങ്ങളും 32 ടീമുകളാണ്.
Content Highlight: The fastest goals in football world cup history