ന്യൂദൽഹി: ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ തുല്യതയുള്ള രാജ്യങ്ങളിലൊന്നാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.
ന്യൂദൽഹി: ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ തുല്യതയുള്ള രാജ്യങ്ങളിലൊന്നാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.
2011-12 നും 2022-23 നും ഇടയിൽ ഇന്ത്യയിലെ അസമത്വം ഗണ്യമായി കുറഞ്ഞുവെന്നും ഇത് ആഗോളതലത്തില്‍ ഏറ്റവും തുല്യതയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റിയെന്നും തെറ്റായ ഒരു റിപ്പോർട്ട് തങ്ങൾ പുറത്തുവിട്ടെന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു.
ലോക ബാങ്കിൻ്റെ റിപ്പോര്‍ട്ട് തെറ്റായി വ്യാഖാനിച്ചതാണ് ഇത്തരത്തിലുള്ളൊരു റിപ്പോർട്ട് നൽകിയതെന്നും അവർ പറഞ്ഞു. പി.ഐ.ബി പുറത്തിറക്കിയ പ്രസ്താവനക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റ വിമര്‍ശം.
പി. ഐ.ബിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ അവകാശ വാദങ്ങൾ ഇന്ത്യയിലെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണെന്ന് വിമർശിച്ചു.
‘2025 ഏപ്രിലിലായിരുന്നു ദാരിദ്ര്യവും തുല്യതയും സംബന്ധിച്ച ലേഖനം ലോക ബാങ്ക് പുറത്തിറക്കിയത്. പിന്നാലെ ലോക ബാങ്ക് ഉന്നയിച്ച ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചും അസമത്വത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ഒരു പ്രസ്താവന പുറത്തിറക്കി. ഇത് പുറത്തിറങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷം, ജൂലൈ അഞ്ചിന് മോദി സർക്കാരിന്റെ പ്രസ് (മിസ്) ഇൻഫർമേഷൻ ബ്യൂറോ ലോകത്തിൽ ഏറ്റവും തുല്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് അമ്പരപ്പിക്കും വിധം ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തെറ്റായവിവരങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടു,’ ജയറാം രമേശ് വിമർശിച്ചു.
The Modi Govt scaled new heights of intellectual dishonesty when its Press (dis)Information Bureau put out a release day before yesterday. This has been brutally exposed. Our statement on this fraud. pic.twitter.com/p4Kc314UMr
— Jairam Ramesh (@Jairam_Ramesh) July 7, 2025
ജൂലൈ 6ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഈ റിപ്പോർട്ട് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളകത്താണെന്ന് കോൺഗ്രസ് പറഞ്ഞിരുന്നെന്നും ജയറാം രമേശ് വിമർശിച്ചു. ലോകബാങ്ക് റിപ്പോർട്ട് വിശകലനം ചെയ്യുന്നതിൽ മോദി സർക്കാർ അശ്രദ്ധ കാണിച്ചുവെന്ന് മാത്രമല്ല, തെറ്റായ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.
ഈ നിഗമനത്തിലെത്തുന്നതിന് മോദി സർക്കാർ മനപൂർവം രണ്ട് വ്യത്യസ്ത മാനദണ്ഡങ്ങളാണ് തെരഞ്ഞെടുത്തതെന്നും അത് ഇന്ത്യയിലെ ഉപഭോഗ അസമത്വവും മറ്റ് രാജ്യങ്ങളിലെ വരുമാന അസമത്വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ട് സ്ഥാപനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അവയെ വിലയിരുത്താൻ ഒരേ മെട്രിക് ഉപയോഗിക്കേണ്ടതുണ്ട്. ഇത് സാമ്പത്തിക വിശകലനത്തിന്റെ അടിസ്ഥാന തത്വം മാത്രമല്ല, സാമാന്യബുദ്ധി കൂടിയാണ്.
മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വരുമാന സമത്വം വളരെ മോശമാണ്. 2019ൽ 216 രാജ്യങ്ങളിൽ ഇന്ത്യ 176-ാം സ്ഥാനത്താണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യ ലോകത്തിൽ ഏറ്റവും തുല്യതയുള്ള നാലാമത്തെ സമൂഹമല്ല. ലോകത്തിലെ ഏറ്റവും അസമമായ 40-ാമത്തെ സമൂഹമാണ്. മോദിയുടെ ഭരണത്തിന് കീഴിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വരുമാന അസമത്വം വളരുകയും വഷളാവുകയും ചെയ്തിട്ടുണ്ട്,’ ജയറാം രമേശ് പറഞ്ഞു.
Content Highlight: The central government’s claim that India is one of the most equal countries in the world is false says Jairam Ramesh