ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു
national news
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 5:22 pm

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു. മധ്യപ്രദേശിലെ മൊറിനയില്‍ വെച്ച് ദുര്‍ഗ്-ഛത്തീസ്ഗഢ് എക്‌സ്പ്രസിനാണ് തീപിടിച്ചത്.

നാല് ബോഗികളിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ദല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പെട്ടെന്ന് നാല് ബോഗികളിലും പുക നിറയുകയായിരുന്നു.

വിവരമറിഞ്ഞയുടന്‍ അഗ്‌നിശമന സേനയുടെ 5 വാഹനങ്ങള്‍ സ്ഥലത്തെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The Burning Train fire in 4 bogies