ക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍റികളില്‍ ഒന്നാണ് ആഷസ്. ഈ പരമ്പരയുടെ പുതിയ പതിപ്പിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇത്തവണ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടാന്‍ അവരുടെ മണ്ണില്‍ എത്തുകയാണ്.
ക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍റികളില്‍ ഒന്നാണ് ആഷസ്. ഈ പരമ്പരയുടെ പുതിയ പതിപ്പിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇത്തവണ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടാന്‍ അവരുടെ മണ്ണില്‍ എത്തുകയാണ്.
നവംബര്‍ 21നാണ് വിശ്വപ്രസിദ്ധ പരമ്പരയിലെ ആദ്യ മത്സരം. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് ഒന്നാം മത്സരത്തിന്റെ വേദി.
നാളെ വീണ്ടുമൊരു ആഷസിനായി കളത്തില്‍ ഇറങ്ങുമ്പോള്‍ വിജയം തന്നെയാവും ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും മുമ്പിലുള്ള ലക്ഷ്യം. ഹോം അഡ്വാന്റേജും സ്റ്റീവ് സ്മിത്തടക്കമുള്ള താരങ്ങളും കങ്കാരുക്കള്‍ക്ക് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നു. ഒപ്പം, അവസാന അഞ്ച് തവണ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്താനായതും ആതിഥേയര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

മറുവശത്ത് ജോ റൂട്ടിലും വമ്പന്‍ താരനിരയിലുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും. എന്നാല്‍, സമീപകാല ആഷസ് ഫലങ്ങള്‍ സന്ദര്‍ശകര്‍ക്ക് അത്ര അനൂകൂലമല്ല. അവസാനമായി ത്രീ ലയണ്‍സ് ഒരു ആഷസ് ജയിച്ചത് 2015ലാണ്.
അതോടൊപ്പം തന്നെ ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ആഷസ് ജയിച്ചിട്ട് വര്‍ഷങ്ങളായി എന്നതും ടീമിന് ആശങ്കയുണര്‍ത്തുന്നതാണ്. അവസാനമായി 2010 -11ലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയില്‍ ഒരു പരമ്പര സ്വന്തമാക്കിയത്.
അവസാനം ഏറ്റുമുട്ടിയപ്പോലുള്ള കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ആഷസ് ചരിത്രത്തിലെ മൊത്തം പരമ്പരകള്‍ പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വകയുണ്ട്. പരമ്പര വിജയത്തില്‍ ഓസ്ട്രേലിയയോട് കടുത്ത മത്സരം തന്നെയാണ് ഇംഗ്ലണ്ടിനുള്ളത്.

ഇരുവരും 73 പരമ്പരകളിലാണ് ഏറ്റുമുട്ടിയത്. അതില്‍ ഓസ്‌ട്രേലിയ 34 തവണ ജയിച്ചപ്പോള്‍ 32 തവണ ത്രീ ലയണ്‍സ് ജേതാക്കളായി. ഏഴ് തവണ പരമ്പര സമനിലയിലും അവസാനിച്ചു.
തങ്ങളുടെ ചീത്തപ്പേര് മാറ്റാനുറച്ച് ഇംഗ്ലണ്ടും ആധിപത്യം തുടരാന്‍ ഓസ്ട്രേലിയയും ഇറങ്ങുമ്പോള്‍ ഇത്തവണയും തീ പാറുമെന്ന് ഉറപ്പ്.
(വര്‍ഷം – ആതിഥേയര്‍ – വിജയി – സ്‌കോര്‍ലൈന്‍ എന്നീ ക്രമത്തില്‍)
2010/11 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 3|1
2013 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട് – 3|0
2013/14 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 0|5
2015 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട് – 3|2
2017/18 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 0|4
2019 – ഇംഗ്ലണ്ട് – സമനില – 2 |2
2021/24 – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ 0|4
2023 – ഇംഗ്ലണ്ട് – സമനില – 2|2
Content Highlight: The Ashes: England to break the winless curse in Australia while Aussies to continue domination in their home land