ഇരു ടീമിലെയും ബൗളര്‍ മികച്ച പ്രകടനം എടുത്തതോടെ അഞ്ച് ദിവസത്തെ ടെസ്റ്റ് രണ്ടാം ദിനം തന്നെ അവസാനിക്കുകയായിരുന്നു. ആദ്യ മൂന്ന് ഇന്നിങ്‌സില്‍ ബൗളര്‍മാരുടെ താണ്ഡവമാണ് കണ്ടെതെങ്കില്‍ അവസാന ഇന്നിങ്‌സില്‍ ആതിഥേയരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിനും ആരാധകര്‍ സാക്ഷിയായി.
A Travis Head masterclass pulls Australia to one of the most astounding #Ashes victories of all time!
ഓസീസിന്റെ ട്രാവിസ് ഹെഡ്ഡാണ് അവസാന ഇന്നിങ്‌സില്‍ മിന്നും ബാറ്റിങ് നടത്തിയത്. താരം ടെസ്റ്റില്‍ 83 പന്തില്‍ 123 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ടി – 20 സ്‌റ്റൈല്‍ ബാറ്റിങ് കളിച്ചാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
പിന്നാലെ മര്‍നാസ് ലബുഷാനും ഹെഡിന്റെ പാത പിന്തുടര്‍ന്നു. താരം 49 പന്തില്‍ 51 റണ്‍സാണ് നേടിയത്. ഇവരുടെ ബാറ്റിങ്ങില്‍ രണ്ടാം ദിവസത്തെ അവസാന സെഷനില്‍ തന്നെ വിജയിക്കാനും കങ്കാരുപ്പടയ്ക്ക് സാധിച്ചു.
ഇതോടെ പുതിയ ഒരു ചരിത്രമാണ് ഓസീസ് ടെസ്റ്റില്‍ എഴുതി ചേര്‍ത്തത്. ടെസ്റ്റില്‍ 200+ റണ്‍ ചെയ്സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റാണ് മത്സരത്തില്‍ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓസീസ് വിജയം പിടിച്ചെടുത്തത് 7.23 റണ്‍ റേറ്റിലാണ്. 2022ല്‍ ഇംഗ്ലണ്ട് കുറിച്ച 5.98 റണ്‍ റേറ്റ് മറികടന്നാണ് കങ്കാരുപ്പട ഈ നേട്ടത്തിലെത്തിയത്.
ടെസ്റ്റില്‍ വിജയകരമായ 200+ റണ്‍ ചെയ്സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റ്
(റണ്‍റേറ്റ് – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)