ഗാബയില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. മൂന്നാം ഇന്നിങ്‌സില്‍ ത്രീലയണ്‍സ് 241 റണ്‍സിന് പുറത്തായി. അതോടെ ഓസ്ട്രേലിയയ്ക്ക് മുമ്പില്‍ 65 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് സന്ദര്‍ശകര്‍ക്ക് മുന്നോട്ട് വെക്കാന്‍ സാധിച്ചത്.
ഗാബയില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. മൂന്നാം ഇന്നിങ്‌സില്‍ ത്രീലയണ്‍സ് 241 റണ്‍സിന് പുറത്തായി. അതോടെ ഓസ്ട്രേലിയയ്ക്ക് മുമ്പില്‍ 65 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് സന്ദര്‍ശകര്‍ക്ക് മുന്നോട്ട് വെക്കാന്‍ സാധിച്ചത്.
പേരുകേട്ട താരങ്ങള്‍ ഒന്നടങ്കം വലിയ സ്‌കോര്‍ കണ്ടെത്താതെ മടങ്ങിയതാണ് ഇംഗ്ലണ്ടിന് വിനായത്. മൂന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് വെറും മൂന്ന് പേര് മാത്രമാണ്.

ബെൻ സ്റ്റോക്സ് മത്സരത്തിനിടെ Photo: England Cricket/x.com
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പുറമെ, ഓപ്പണര്‍ സാക് ക്രോളി, വില്‍ ജാക്ക്‌സ് എന്നിവര്‍ മാത്രമാണ് കങ്കാരുക്കളുടെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ച് നിന്നത്. സ്റ്റോക്‌സ് 152 പന്തില്‍ നാല് ഫോറടക്കം 50 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം ക്രോളി 59 പന്തില്‍ 44 റണ്‍സെടുത്തു. കൂടാതെ വില്‍ ജാക്സ് 92 പന്തില്‍ 41 റണ്‍സും ചേര്‍ത്തു.
ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി തിളങ്ങിയ ജോ റൂട്ട് ഈ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. താരത്തിന് വെറും 15 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല.

വിക്കറ്റ് നേടിയത് ആഘോഷിക്കുന്ന മൈക്കൽ നെസർ Photo: ICC/x.com
ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത് മൈക്കല്‍ നെസറാണ്. താരം അഞ്ച് വിക്കറ്റാണ് നേടിയത്. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ബ്രെണ്ടന്‍ ഡോഗേറ്റ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 334 റൺസിന് പുറത്തായിരുന്നു. ടീമിനായി മികച്ച പ്രകടനം നടത്തിയത് ജോ റൂട്ടാണ്. താരം 206 പന്തിൽ 138 റൺസ് നേടി പുറത്താവാതെ നിന്നു. ഒപ്പം സാക് ക്രോളി 93 പന്തിൽ 76 റൺസ് സംഭാവന ചെയ്തു.
ഓസീസിനായി മിച്ചൽ സ്റ്റാർക്കാണ് പന്ത് കൊണ്ട് കരുത്ത് കാട്ടിയത്. താരം ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒപ്പം നെസർ, ബോളണ്ട്, ഡോഗെറ്റ് എന്നിവർ ഓരോ വിക്കറ്റും നേടി.

മിച്ചൽ സ്റ്റാർക്ക് മത്സരത്തിനിടെ Photo: Johns/x.com
പിന്നാലെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ 511 റൺസിന് പുറത്തായിരുന്നു. ടീമിനായി സ്റ്റാർക്ക് 141 പന്തിൽ 77 റൺസെടുത്തു ടീമിന്റെ സ്കോററായി. ഒപ്പം ജെയ്ക്ക് വെതറാൾഡ് (78 പന്തൽ 72), മർനാസ് ലബുഷാൻ (78 പന്തിൽ 65), സ്റ്റീവ് സ്മിത് (85 പന്തിൽ 61) എന്നിവരും തിളങ്ങി.
ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് നാല് വിക്കറ്റും ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. വിൽ ജാക്‌സും ഗസ് അറ്റ്കിൻസണും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlight: The Ashes: Australia need 65 runs to win against England in day – night test of Ashes