ഹലോ പിന്നെ വിളിക്ക് ഞമ്മളൊരു യുദ്ധത്തിന് പോയികൊണ്ടിരിക്കിയാ: 'തട്ടുംപുറത്ത് അച്യുതന്റെ ട്രെയിലര്‍'പുറത്ത് - വീഡിയോ
Movie Day
ഹലോ പിന്നെ വിളിക്ക് ഞമ്മളൊരു യുദ്ധത്തിന് പോയികൊണ്ടിരിക്കിയാ: 'തട്ടുംപുറത്ത് അച്യുതന്റെ ട്രെയിലര്‍'പുറത്ത് - വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th December 2018, 9:21 pm

കോഴിക്കോട്:അച്യുതന്‍ ഏലിയാസ് കൃഷ്ണനായി കുഞ്ചാക്കോ ബോബനെത്തുന്നു. ലാല്‍ ജോസ് – കുഞ്ചാക്കോ ബോബന്‍ കൂട്ടുെകട്ടില്‍ ഒരുങ്ങിയ തട്ടും പുറത്ത് അച്യുതന്റെ ട്രെയിലര്‍ പുറത്ത്.

പുതുമുഖ താരമായ ശ്രാവണയാണ് ചിത്രത്തിലെ നായിക. ദീപാങ്കുരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. എല്‍.ജെ. ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

Also Read:  അതിന്റെ കണക്കുകളൊന്നും ഞങ്ങളുടെ കൈയിലില്ല; 2016 ന് ശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരം ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച എം.സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്. ക്രിസ്മസ് റിലീസുകളുടെ കൂട്ടത്തില്‍ ഹാസ്യ ,കുടുംബ ചിത്രമായി തട്ടും പുറത്ത് അച്യുതനുമുണ്ടാകും.