ഇന്ത്യയില്‍ അടിയന്തരമായി ഏകസിവില്‍കോഡ് നടപ്പാക്കണം: തസ്‌ലീമ നസ്‌റിന്‍; ഇസ്‌ലാമിക സമൂഹം കൂടുതല്‍ സഹിഷ്ണുതയുള്ളവരാകണം
Daily News
ഇന്ത്യയില്‍ അടിയന്തരമായി ഏകസിവില്‍കോഡ് നടപ്പാക്കണം: തസ്‌ലീമ നസ്‌റിന്‍; ഇസ്‌ലാമിക സമൂഹം കൂടുതല്‍ സഹിഷ്ണുതയുള്ളവരാകണം
ന്യൂസ് ഡെസ്‌ക്
Monday, 23rd January 2017, 5:56 pm

thaslim


ഹിന്ദുയിസത്തെയും ബുദ്ധമതത്തെയും വിമര്‍ശിച്ചാല്‍ കുഴപ്പുണ്ടാകുന്നില്ലെന്നും എന്നാല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചാല്‍ ജീവന്‍ അപകടത്തിലാവുകയാണെന്നും നസ്‌റിന്‍ കുറ്റപ്പെടുത്തി.


ജെയ്പൂര്‍: മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ എത്രയും വേഗം ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍. സിവില്‍കോഡിനെ എതിര്‍ക്കുന്ന മൗലികവാദികള്‍ ആത്മപരിശോധന നടത്തണമെന്നും തസ്‌ലീമ പറഞ്ഞു. ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തസ്‌ലീമ നസ്‌റിന്‍.

മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. അവവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകസിവില്‍കോഡ് ആവശ്യമാണ്. ഇസ്‌ലാമിക സമൂഹം കൂടുതല്‍ സഹിഷ്ണുതയുള്ളവരാകണമെന്നും അല്ലാതെ വളര്‍ച്ചയുണ്ടാകില്ലെന്നും തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു.

ഹിന്ദുയിസത്തെയും ബുദ്ധമതത്തെയും വിമര്‍ശിച്ചാല്‍ കുഴപ്പുണ്ടാകുന്നില്ലെന്നും എന്നാല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചാല്‍ ജീവന്‍ അപകടത്തിലാവുകയാണെന്നും നസ്‌റിന്‍ കുറ്റപ്പെടുത്തി.


Read more: ഐ ലീഗ്: വിനീതടിച്ചിട്ടും ബംഗളൂരുവിനു തോല്‍വി


എതിര്‍പ്പുണ്ടെങ്കില്‍ കൊല്ലാന്‍ ഫത്വ ഇറക്കുകയല്ല മറിച്ച് മറുപടി എഴുതുകയാണ് വേണ്ടതെന്നും തസ്‌ലീമ പറഞ്ഞു. രൂക്ഷമായി വിമര്‍ശിച്ചില്ലെങ്കില്‍ ഇസ്‌ലാമിക രാജ്യങ്ങളെ മതേതരമാക്കാന്‍ സാധിക്കുകയില്ലെന്നും അവിടങ്ങളിലെ സ്ത്രീകളുടെ ദുരിതം തുടരുമെന്നും തസ്‌ലീമ പറഞ്ഞു.

ദേശീയതയെയോ മതമൗലിക വാദത്തെയോ അംഗീകരിക്കുന്നില്ലെന്നും തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു. സ്വന്തം മതത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഇതിനെ ബഹുമാനിക്കുന്നുവെന്നും തസ്‌ലീമ പറഞ്ഞു. ആളുകളെ മതേതരത്വം പ്രാവര്‍ത്തികമാക്കുന്നില്ലെന്നും സ്റ്റേറ്റിനും മതം ഉണ്ടാകാന്‍ പാടില്ലെന്നും തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു.

സ്വീഡിഷ് പൗരത്വമുള്ള തസ്‌ലീമ നസ്‌റിന്‍ ഇപ്പോള്‍ ദല്‍ഹിയിലാണ് കഴിയുന്നത്.