തപ്സി പന്നു മുഖ്യവേഷത്തിലെത്തിയ ഥപ്പട് എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ് കഴിഞ്ഞതിന് ശേഷമാണ് വീണ്ടും ചര്‍ച്ചകളിലേക്ക് ഥപ്പട് മടങ്ങിയെത്തിയത്. നിരവധി പേരാണ് ഥപ്പടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചെഴുതിയത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഡിജിറ്റല്‍ റിലീസിന് ശേഷം ചിത്രത്തെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് ട്രെന്‍ഡിംഗില്‍ ഥപ്പഡ് ഇടം നേടിയത്. തപ്സീ പന്നുവും ഋഷി കപൂറും അഭിനയിച്ച അനുഭവ് സിന്‍ഹ ചിത്രം മുള്ക്കും ട്രെന്‍ഡിംഗില്‍ ഇടം നേടി. ഋഷി കപൂറിന്റെ മരണത്തെ തുടര്‍ന്നാണ് മുള്‍ക്ക് ട്രെന്‍ഡിംഗില്‍ ഇടം നേടിയത്. ചിത്രം ഇപ്പോള്‍ നേടുന്ന ശ്രദ്ധയെ കുറിച്ച് സംവിധായകന് അനുഭവ് സിന്‍ഹ പ്രതികരിച്ചു.
Watched #Thappad on @PrimeVideoIN So impactful and Flawless ! Focus well and every frame will make you think.
❤️✊🏾 @anubhavsinha Sir @taapsee and team !— Rachel White (@whitespeaking) May 2, 2020
ഥപ്പട് വീണ്ടും റിലീസ് ചെയ്ത ഒരു അനുഭവമാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നിരവധി സന്ദേശങ്ങള്‍, നിറഞ്ഞ സ്നേഹം. നന്ദി, നന്ദി, നന്ദി എന്നാണ് സംവിധായകന്റെ പ്രതികരണം.
Just watched #Thappad. What a powerful movie! Well made with a loud & clear message. pic.twitter.com/tM0j44jMlx
— shahana◽ (@sheeshah_) May 1, 2020
“So just a slap? Yeah just a slap.
But nahi maar sakta wo.”Movie’s impact is powerful.
It also addresses so many different aspects of everyday life which we over look as ‘normal’. The pain behind complex relationships beautifully woven together. Leaves you thinking.#Thappad pic.twitter.com/j1ONhciVSy— Jaspreet Kaur (@jaspreetsays) May 1, 2020
By the end of the movie I was numb!
This is masterpiece. “Hum toh hamesha sahi soch ke karte hai,galat ka toh badmein pata chalta hai” #Thappad @taapsee pic.twitter.com/JaD5OBuQOF— Sneha (@snehahahaha99) May 1, 2020
കൊവിഡ് മഹാമാരിയ്ക്ക് തൊട്ടുമുമ്പ് തിയ്യേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് ഥപ്പട്. 30 കോടി രൂപയാണ് തിയ്യേറ്ററുകളില്‍ നിന്ന് ഥപ്പഡ് നേടിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
