മുംബൈ: മഹാരാഷ്ട്രയില്‍ 14കാരിയെ നിരന്തര പീഡനത്തിനിരയാക്കി സഹപാഠി. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബി.എന്‍.എസ് വകുപ്പുകളും പോക്‌സോയും ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് സംരക്ഷണമൊരുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ശാന്തിനഗര്‍ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും അമ്മയെയും കസ്റ്റഡിയിലെടുത്തയായാണ് വിവരം. ആക്രമണത്തിനിരയായ പെണ്‍കുട്ടിയും സഹപാഠിയും ഒരേ പ്രദേശത്ത് താമസിക്കുന്നവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരുമാണ്.
2024 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെ പെണ്‍കുട്ടിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പലയിടങ്ങളില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
Content Highlight: 14-year-old girl abused by classmate in Maharashtra