വനിത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവ് സിനിമയെ പരിഹസിച്ച നടന്‍ തമ്പി ആന്റണി ഖേദപ്രകടനവുമായി രംഗത്ത്. തന്റെ പോസ്റ്റ് വ്യക്തിപരമല്ലെന്നും വെറും തമാശയാണെന്നുമാണ് തമ്പി ആന്റണിയുടെ വിശദീകരണം
മഞ്ജുവാര്യരെ അഭിസംബോധന ചെയ്തുകൊണ്ടാണ് തമ്പി ആന്റണിയുടെ വിശദീകരണക്കുറിപ്പ് വന്നിരിക്കുന്നത്. “മഞ്ജു വാര്യര്‍, ്അതിനെ വ്യക്തിപരമായി എടുക്കേണ്ട. ഞാനിതൊന്നും ഉദ്ദേശിച്ചില്ല എഴുതിയത് “അമ്മ “എന്ന പേരിനെ ഒരു തമാശയായി കണ്ടതാണ് . ഈ അമ്മായിഅമ്മ പ്രശ്‌നം ഇത്ര പ്രശ്‌നമാകുമെന്നറിഞ്ഞില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക” എന്നാണ് തമ്പനി ആന്റണി പറയുന്നത്.
താനൊരു സംഘടനയ്ക്കും എതിരല്ലെന്നും അദ്ദേഹം പറയുന്നു. എല്ലാവാര്‍ത്തകളിലും ഹാസ്യം കണ്ടെത്തുന്ന സ്വഭാവമാണ് തന്റേതെന്നും അത്തരത്തിലുള്ളതായിരുന്നു ആ പോസ്‌റ്റെന്നുമാണ് അദ്ദേഹത്തിന്റെ ന്യായവാദം.

“”അമ്മയില്‍ നിന്നും പിരിഞ്ഞു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം . ഞങ്ങളുടെ വളര്‍ത്തുകോഴികള്‍ക്ക് മക്കളിട്ട് പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ..ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല”” എന്നായിരുന്നു തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് തമ്പി പോസ്റ്റ് പിന്‍വലിച്ചെങ്കിലും സംവിധായകന്‍ ആഷിക് അബു പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് ഷെയര്‍ ചെയ്തിരുന്നു. തമ്പി ഇഷ്ടായില്ല എന്ന കുറിപ്പോടെയായിരുന്നു ആഷിക് അബു ഇത് ഷെയര്‍ ചെയ്തത്.
