അധ്യാപകനായി വിനയ് ഫോര്‍ട്ട്; സുഡാനിക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കുന്ന 'തമാശ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
new movie
അധ്യാപകനായി വിനയ് ഫോര്‍ട്ട്; സുഡാനിക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കുന്ന 'തമാശ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2019, 1:32 pm

കൊച്ചി: സുഡാനി ഫ്രം നൈജീരയക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കുന്ന പുതിയ ചിത്രം തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകനാവുന്നത്.

ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, ആര്യ സാലിം, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്. ചിത്രം ഈദിന് തിയേറ്ററുകളില്‍ എത്തും.