കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന കമ്മിറ്റിയുടേതാണ് തീരുമാനം. പ്ലാന്റിലെ പ്രതിദിന മാലിന്യങ്ങള്‍ 25 ടണ്ണില്‍ നിന്ന് 20 ടണ്‍ ആയി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കില്ല എന്നീ ഉപാധികളാണ് കമ്മിറ്റി തീരുമാനിച്ചത്. തീരുമാനത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും നിര്‍ദേശമുണ്ട്.
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന കമ്മിറ്റിയുടേതാണ് തീരുമാനം. പ്ലാന്റിലെ പ്രതിദിന മാലിന്യങ്ങള്‍ 25 ടണ്ണില്‍ നിന്ന് 20 ടണ്‍ ആയി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കില്ല എന്നീ ഉപാധികളാണ് കമ്മിറ്റി തീരുമാനിച്ചത്.
തീരുമാനത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡും ശുചിത്വമിഷന്‍ പ്രതിനിധികളും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കുമെന്നും പുതിയ മാലിന്യങ്ങള്‍ മാത്രമാണ് സംസ്‌കരിക്കുകയെന്നും നിബന്ധനയില്‍ പറുന്നു.
മാത്രമല്ല പ്ലാന്റില്‍ മാലിന്യങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളുടെ നമ്പറുകള്‍ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തണമെന്നും ഉപാധിയില്‍ പറയുന്നു.
മാത്രമല്ല ഇത് ഉറപ്പ് വരുത്താന്‍ ഇ.ടി.പിയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ എന്‍.ഐ.ടിയില്‍ എത്തിച്ച് പരിശോധിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കളക്ടറുമായി ബന്ധപ്പെട്ട് സമരസമിതിയുടെ പ്രതികരണങ്ങള്‍ വന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെ പ്രതികണങ്ങളില്‍ ശക്തമായ സമരത്തിലേക്ക് തിരിച്ചുവരുമെന്നാണ് വിവരം. പ്ലാന്റ് പൂര്‍ണമായും അടയ്ക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.