ബി ലൈക്ക് പാത്തു; തല്ലുമാലയിലെ കല്യാണിയുടെ ലുക്ക്
Film News
ബി ലൈക്ക് പാത്തു; തല്ലുമാലയിലെ കല്യാണിയുടെ ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 7:15 pm

ലവ് എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. പാത്തുവായി എത്തുന്ന കല്യാണിയുടെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

കല്യാണിയും ടൊവിനോയും പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. ബി ലൈക്ക് പാത്തു എന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊംണ്ട് കല്യാണി കുറിച്ചത്.

നേരത്തെ പുറത്ത് വന്ന ടൊവിനോയുടെ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. 20കാരനായ മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Thallumaala - IMDb

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

May be an image of 1 person, standing and text that says "AU ASHIQ USMAN PRESENTS ASHOSA B 1ലമ1ള RAHMAN KHALID ASHIQ USMAN MUHSIN PARARI ASHRAF HAMZA JIMSHI KHALID CUZH NISHADH YUSUF VISHNU VIJAY ISHNU GOVIND SREE SHANKAR GOKULDAS SUPREME ASHAR BADUSHA RAFEEK IBRAHIM Û SHILPA LEXANDER ANISH DINESH JESTIN JAMES OLDMONKS CENTRAL PICTURES RELEASE Home Screen"

എം.ആര്‍ ജോസഫ് സംവിധാനം ചെയ്യുന്ന വാശിയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോയുടെ പുതിയ ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തിലും കേന്ദ്രകഥാപാത്രമായി ടൊവിനോ എത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.

Content Highlight: thallumala kallyani priyadarshan first look poster