എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്താനത്തിന്റെ മന്ത്രിപദം: ഷംസീറും റിയാസുമൊക്കെ ടി.വി ചര്‍ച്ചകളിലെത്തുന്നതിനെ വര്‍ഗീയമായി ചിത്രീകരിച്ച ടി.ജി മോഹന്‍ദാസിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു
എഡിറ്റര്‍
Sunday 3rd September 2017 1:26pm

കോഴിക്കോട്: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലെത്തിയതിനു പിന്നാലെ എ.എന്‍ ഷംസീറും റിയാസുമൊക്കെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെ വര്‍ഗീയമായി ചിത്രീകരിച്ച ടി.ജി മോഹന്‍ദാസിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു.

‘ബാലഗോപാല്‍, ആനന്ദന്‍, ഗോവിന്ദന്‍മാസ്റ്റര്‍, ജയരാജന്മാര്‍ ഒക്കെ ടി.വിയില്‍ നിന്ന് മെല്ലെ പുറത്താക്കപ്പെട്ടു. പകരം ഷംസീര്‍, റഹീം, റിസായ്, നൗഷാദ്’ എന്ന മോഹന്‍ദാസിന്റെ ട്വീറ്റാണ് വൈറലാവുന്നത്.

ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നാണ് ഇന്ത്യയിലെ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന ആരോപണം. അങ്ങനെയുള്ള ബി.ജെ.പി ക്രിസ്തുമതത്തില്‍പ്പെട്ട  അല്‍ഫോണ്‍സ് കണ്ണന്താനം
കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ഹിന്ദുവര്‍ഗീയവാദം പറയുന്ന കേരളത്തിലെ ബി.ജെ.പിക്കാര്‍ക്കുള്ള അടിയായി ചിത്രീകരിച്ചുകൊണ്ടാണ്് ഈ ട്വീറ്റ് പ്രചരിപ്പിക്കപ്പെടുന്നത്.

കേരളത്തിലെ ശരാശരി ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഈ രീതിയിലായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ദാസിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.


Must Read: ‘ചെറിയ കുട്ടികളുടെ തലയറുത്തു; മുതിര്‍ന്നവരെ മുളക്കൂട്ടിലിട്ട് പൂട്ടി അതിന് തീവെച്ചു’ റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതിയെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


അതേസമയം, ഇത്തരം ബി.ജെ.പി വിരുദ്ധ ട്രോളുകള്‍ ‘എല്ലാ ഹിന്ദു നേതാക്കളേയും തഴഞ്ഞ് ഒരു ക്രിസ്ത്യാനിക്ക് മന്ത്രിസ്ഥാനം കൊടുത്ത് ബി.ജെ.പി മതേതരത്വം തെളിയിച്ചു’ എന്നല്ലേ യഥാര്‍ത്ഥത്തില്‍ പരോക്ഷമായി പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ മുന്നോട്ടുവന്നിട്ടുണ്ട്.

കണ്ണന്താനത്തിന്റെ നിയമത്തെ ക്രിസ്ത്യാനിയുടെ നിയമം എന്ന രീതിയില്‍ അവതരിപ്പിച്ച് ബി.ജെ.പിയെ കളിയാക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ തീരുമാനത്തെ ആദര്‍ശവത്കരിക്കുകയാണെന്ന് ചെയ്യുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement