| Tuesday, 21st August 2018, 5:16 pm

ഐക്യരാഷ്ട്ര സഭയുടെ സഹായം ഇന്ത്യ നിരസിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി.ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി.ജി മോഹന്‍ദാസ്. ഐക്യരാഷ്ട്രസഭയും, ജപ്പാനും കേരളത്തിന് സഹായധനം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇത് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആര്‍.എസ്.എസ് കേരള ഇന്റലക്ച്വല്‍ വിങ്ങ് തലവനായ ടി.ജി മോഹന്‍ദാസ്. ഐക്യരാഷ്ട്രസഭയുടെ സഹായം വിനയപുരസരം നിരസിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


ALSO READ: ഇതൊക്കെയാണ് പ്രളയക്കാലത്തെ സംഘപരിവാര്‍ ഇടപെടലുകള്‍; ഒരു ക്രോഡീകരണം


ഇന്ത്യയ്ക്ക് ഈ പ്രളയക്കെടുതി ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് ഉണ്ടെന്നും, ആരുടേയും സഹായം ആവശ്യമില്ലെന്നും മോഹന്‍ ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

2004ലും ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സഹായം നിരസിച്ചിട്ടുണ്ടെന്നാണ് മോഹന്‍ദാസ് ഇതിന് നിരത്തുന്ന ന്യായം. വ്യാപക പ്രതിഷേധമാണ് ടി.ജി മോഹന്‍ ദാസിന്റെ ഈ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

കനത്ത കാലവര്‍ഷത്തിലും അതിനെ തുടര്‍ന്ന് ഉണ്ടായ പ്രളയക്കെടുതിയിലും ബുദ്ധിമുട്ടുകയാണ് കേരളം. ലക്ഷക്കണക്കിന് പേര്‍ വീട് നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലാണ്.


ALSO READ: നാടിന്റെ ഭരണാധികാരികള്‍ കൂട്ടിയും കുറച്ചും നല്‍കാന്‍ ഇരിക്കുന്ന കോടികളേക്കാള്‍ വിലയുണ്ട് അറിഞ്ഞ് തന്ന ഈ 700 കോടിക്ക്; യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ നന്ദിയറിയിച്ച് മലയാളികള്‍


ഏകദേശം 20000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് മൊത്തം സംഭവിച്ചിരിക്കുന്നതായി കണക്കാക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കേരള സര്‍ക്കാര്‍ സഹായം തേടിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ 600 കോടി രൂപയുടെ അടിയന്തര സഹായമാണ് കേരളത്തിന് നല്‍കിയത്. ഇതിന്റെ കൂടെ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കണമെങ്കില്‍ അധികം പണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more