തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തിലും അതിനെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് കേരളജനത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തെ തേടി സഹായ ഹസ്തങ്ങള്‍ എത്തുമ്പോഴും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ കേരളത്തിനെതിരെ വിദ്വേഷകരമായ പോസ്റ്റുകളിടുകയാണ്.
ബീഫ് തിന്നുന്നവര്‍ക്ക് ഒറ്റ പൈസ കൊടുക്കരുതെന്നും അവര്‍ വെള്ളത്തില്‍ മുങ്ങി ചാവട്ടെ എന്നും ഒരു വിഭാഗം പറയുമ്പോള്‍, മറ്റൊരു കൂട്ടര്‍ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശനം കൊണ്ടുണ്ടായ ദുരിതമാണ് കേരളത്തിലേത് എന്ന് വാദിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുണ്ട്.
ഐക്യരാഷ്ട്ര സഭയും, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കേരളത്തിന് സഹായഹസ്തവുമായി എത്തിയപ്പോള്‍ അതിനെ നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 20000 കോടി രൂപയുടെ നഷ്ടം സംഭവിച്ച കേരളത്തിന് യു.എ.ഇ നല്‍കിയ തുക പോലും സഹായധനമായി നല്‍കാന്‍ അവര്‍ തയ്യാറായിട്ടുമില്ല. കേന്ദ്രസര്‍ക്കാറിന്റെ ഈ നയങ്ങളെയെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി സംഘപരിവാര്‍ അനുകൂലികള്‍ വരെയുണ്ട് എന്നതാണ് വിരോധാഭാസം.
ഒരുവശത്ത് ഇത്തരം വിദ്വേഷകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ കേരളത്തില്‍ സഹായം എത്തിക്കുന്നത് സേവഭാരതി മാത്രമാണെന്ന വിധത്തിലുള്ള പോസ്റ്റുകളും കാര്‍ട്ടൂണുകളും സൃഷ്ടിച്ചു. മന്ത്രി വി.എസ്. സുനില്‍ കുമാറിനെ വരെ സേവഭാരതി പ്രവര്‍ത്തകനാക്കി ട്വീറ്റുകളുണ്ടാക്കി മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരിപ്പിച്ചു.
കേരള ജനതയെ അധിക്ഷേപിച്ച് കൊണ്ട് വന്ന സന്ദേശങ്ങളുടെ ക്രോഡീകരണമാണ് ചുവടെ. (കടപ്പാട്: രാവണന്‍ കണ്ണൂര്‍)







































https://ravanan-kannur.blogspot.com
