പട്ടാളം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ടെസ ജോസഫ്. ചിത്രത്തിൽ വിമല എന്ന കഥാപാത്രമായി എത്തിയ ടെസ പ്രേക്ഷകരുടെ മനം കവർന്നു. നടിയുടെ ആദ്യചിത്രമാണ് പട്ടാളം. ഈ സിനിമക്ക് ശേഷം വെള്ളിത്തിരയിൽ നിന്നും ടെസ ഇടവേളയെടുത്തിരുന്നു.
പിന്നീട് 2015ൽ ബാലചന്ദ്രമേനോൻ്റെ ‘ഞാൻ സംവിധാനം ചെയ്യും‘ എന്ന സിനിമയിലൂടെയാണ് അവർ വീണ്ടും സിനിമയിലേക്ക് വന്നത്. അതിന് ശേഷം സിനിമയിലും സീരിയകളുമായി സജീവമാണ് നടിയിപ്പോൾ.
നടൻ ടൊവിനോയെ തനിക്ക് കാണാൻ ആഗ്രഹമുണ്ടെന്നും കുഞ്ചാക്കോ ബോബനോട് തനിക്ക് ക്രഷുണ്ടായിരുന്നെന്നും നടി പറയുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഞാൻ കണ്ടിട്ടില്ലാത്ത പക്ഷെ, കാണാൻ ആഗ്രഹമുള്ള ഒരാളുണ്ട് അത് ടൊവിനോ ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആക്ടറാണ്. 2018 എന്ന സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് എന്റെ പങ്കാളിയോട് ഞാൻ പറഞ്ഞു ‘ഞാൻ എപ്പോഴെങ്കിലും ടൊവിനോയെ കാണും. ടൊവിനോയുടെ കൂടെ ഒരു ഫോട്ടോ എടുക്കും’ എന്ന്.
താനിത്രമാത്രമാണ് പറഞ്ഞതെന്നും സിനിമ ചെയ്യുമെന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും ടെസ പറഞ്ഞു.
‘നിനക്ക് എല്ലാക്കാലത്തും ഉണ്ടല്ലോ ഇങ്ങനെ. ഒരു കാലത്ത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. ഇപ്പോൾ ടൊവിനോ ആയി’ എന്നാണ് അതുകേട്ടപ്പോൾ പങ്കാളി പറഞ്ഞത്.
കുഞ്ചാക്കോ ബോബനോട് ക്രഷില്ലാത്ത ആരുമില്ലെന്നും ഇനി കാണാൻ ആഗ്രഹിക്കുന്ന നടൻ ടൊവിനോ ആണെന്നും ടെസ പറയുന്നു.
താൻ സിനിമയിൽ നിന്നും ഇടവേളയെടുത്തത് കല്യാണം കഴിഞ്ഞതിന് ശേഷമായിരുന്നെന്നും താൻ അബുദാബിക്ക് പോയെന്നും നടി പറഞ്ഞു.
അത് എല്ലാത്തിൽ നിന്നുമുള്ള വിട്ടുനിൽക്കലാണെന്നും താൻ അതിന് വേണ്ടി മാനസികമായി തയ്യാറായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. തന്റെ പങ്കാളിയുടെ സപ്പോർട്ട് കാരണമാണ് താൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നതെന്നും ഇടവേളയെടുത്തപ്പോൾ താൻ ഒരിക്കലും സിനിമയെ മിസ് ചെയ്തിട്ടില്ലെന്നും ടെസ പറഞ്ഞു.
അപ്പോൾ താൻ ജീവിതത്തിൽ തിരക്കിലായിരുന്നെന്നും എന്നാൽ തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോൾ തനിക്ക് വീണ്ടും തിരിച്ച് വരണമെന്നുണ്ടായിരുന്നെന്നും ടെസ കൂട്ടിച്ചേർത്തു.
Content Highlight: Tessa Joseph saying that I had a crush on Kunchacko Boban