ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും റിഷബ് പന്തും തന്നെ പറ്റി നടത്തിയ പരാമര്‍ശത്തെ കുറിച്ച് മനസ് തുറന്ന് പ്രോട്ടിയാസ് നായകന്‍ തെംബ ബാവുമ. മത്സര ശേഷം ബുംറയും പന്തും തന്നോട് മാപ്പ് പറഞ്ഞെന്ന് പ്രോട്ടിയാസ് നായകന്‍ പറഞ്ഞു.
ഗ്രൗണ്ടില്‍ നടക്കുന്നത് ഗ്രൗണ്ടില്‍ തന്നെ അവസാനിക്കുമെന്നും എന്നാല്‍ അതൊന്നും നാം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലെ തന്റെ കോളത്തിലാണ് ബാവുമയുടെ പ്രതികരണം.
തെംബ ബാവുമ. Photo: Troll Cricket/x.com
‘അവര്‍ എന്നെ കുറിച്ച് എന്തോ പറഞ്ഞുവെന്ന് എനിക്ക് അറിയാമായിരുന്നു. ജസ്പ്രീത് ബുംറയും റിഷബ് പന്തും എന്റെ അടുത്ത് വന്നു മാപ്പ് പറഞ്ഞു. അവര്‍ പറഞ്ഞ വാക്കിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അവര്‍ മാപ്പ് പറഞ്ഞതിന് ശേഷം ഞങ്ങളുടെ മീഡിയ മാനേജറിനോട് ചോദിച്ച് മനസിലാക്കുകയായിരുന്നു.
ഗ്രൗണ്ടില്‍ നടക്കുന്നതെല്ലാം അവിടെ തന്നെ അവസാനിക്കും. പക്ഷേ, നമ്മളത് ഒരിക്കലും മറക്കില്ല. ഞാനത് ഒരു പ്രചോദനമായി കണ്ടു. അതുകൊണ്ട് തന്നെ ഒരു വിദ്വേഷവുമില്ല,’ ബാവുമ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പന്തും ബുംറയും ബാവുമയെ ‘ബൗന’ അഥവാ കുള്ളന്‍ എന്ന് വിളിച്ചിരുന്നു. പ്രോട്ടിയാസിന്റെ ബാറ്റിങ്ങിനിടെ ബുംറ ബൗള്‍ ചെയ്യുന്നതിനിടെയായിരുന്നു ഈ സംഭവം. ഇത് വലിയ വിവാദമായിരുന്നു.
ശുക്രി കോണ്‍റാഡ്. Photo: Werner/x.com
ഈ പരാമര്‍ശത്തില്‍ പ്രോട്ടിയാസ് പരിശീലകന്‍ ശുക്രി കോണ്‍റാഡ് രണ്ടാം ടെസ്റ്റിനിടെ പ്രതികരിച്ചിരുന്നു. അതിനിടെ അദ്ദേഹം ഉപയോഗിച്ച ‘ഗ്രോവല്‍’ എന്ന വാക്ക് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും വംശീയ പരാമര്‍ശം നടത്തിയെന്നും വാദങ്ങള്‍ ഉയര്‍ന്നു. പിന്നാലെ ഏകദിന പരമ്പരയ്ക്ക് ശേഷം ഈ ശുക്രി തന്റെ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചും ബാവുമ സംസാരിച്ചു.
‘ശുക്രിയുടെ പരാമര്‍ശം അന്വേഷണ വിധേയമായിരുന്നു. മാധ്യമങ്ങള്‍ എന്നോട് അഭിപ്രായം ചോദിച്ചു, കാരണം അഭിപ്രായങ്ങള്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തുറന്നുപറയാന്‍ ഏറ്റവും നല്ല സ്ഥാനത്ത് ശുക്രി ആണെന്ന് ഞാന്‍ കരുതി. ഏകദിന പരമ്പരയ്ക്ക് ശേഷം ശുക്രി തന്റെ നിലപാട് വ്യക്തമാക്കി. ഇതിലും നല്ല വാക്ക് ഉപയോഗിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു,’ ബാവുമ കൂട്ടിച്ചേര്‍ത്തു.
Content Highlight: Temba Bavuma opens up Jasprit Bumrah and Rishabh Pant’s ‘Bauna’ comment about him