തെലങ്കാനയില്‍ മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കുന്നെന്ന് സര്‍ക്കാര്‍; തീരുമാനം കൊവിഡ് രൂക്ഷമായതോടെ
national news
തെലങ്കാനയില്‍ മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കുന്നെന്ന് സര്‍ക്കാര്‍; തീരുമാനം കൊവിഡ് രൂക്ഷമായതോടെ
ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 6:39 pm

ഹൈദരാബാദ്: തെലങ്കാനയില്‍ മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതായി സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പരീക്ഷകള്‍ റദ്ദാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ പത്താം ക്ലാസ് പരീക്ഷകള്‍ നീട്ടിവെക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ 3,650 പേര്‍ക്കാണ് തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് മാത്രം 14 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 137 ആയി വര്‍ധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ