ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്ര ദര്‍ശനത്തിനിടെ മിസ് വേള്‍ഡ് മത്സരാര്‍ത്ഥികളുടെ കാലുകള്‍ പ്രദേശവാസികളായ സ്ത്രീകളെ കഴുകുന്ന വീഡിയോക്കെതിരെ വിമര്‍ശനം.
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്ര ദര്‍ശനത്തിനിടെ മിസ് വേള്‍ഡ് മത്സരാര്‍ത്ഥികളുടെ കാലുകള്‍ പ്രദേശവാസികളായ സ്ത്രീകളെ കഴുകുന്ന വീഡിയോക്കെതിരെ വിമര്‍ശനം.
തെലങ്കാനയിലെ മുളുങ്കു ജില്ലയിലെ രാമപ്പ ക്ഷേത്രത്തില്‍ ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ നിരന്നിരിക്കുകയും കുറച്ച് സ്ത്രീകള്‍ കാലില്‍ വെള്ളം ഒഴിച്ച് കഴുകുന്നതും തൂവാല കൊണ്ട് തുടച്ച് കൊടുക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
സ്ത്രീകളെ അപമാനിക്കുന്ന പരിപാടിയാണിതെന്നും അവരോടുള്ള അനാദരവാണിതെന്നും പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ വിമര്‍ശിച്ചു. കാല് കഴുകി കൊടുത്ത സ്ത്രീകളില്‍ പലരും ദളിത്, ആദിവാസി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തിലുള്ളവരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് ഭ്രാന്ത്പിടിച്ചിരിക്കുന്നുവെന്ന് ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു ആരോപിച്ചു. തെലങ്കാനയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന സംഭവമാണിതെന്നും ഇന്ത്യക്കാരെ വിദേശികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തിക്കുന്ന പാരമ്പര്യമാണ് തുടരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഹൈദരാബാദില്‍ മെയ് 31ന് നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി തെലങ്കായില്‍ പര്യടനം നടത്തുന്ന മത്സരാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്‌കാരിക സന്ദര്‍ശനത്തിനിടെയാണ് പരമ്പരാഗത സ്വാഗതത്തിന്റെ ഭാഗമായാണ് കാല്‍കഴുല്‍ പ്രവൃത്തി നടന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.
അതിഥികളെ ദൈവതുല്യമായി കാണുന്ന അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്അനുസൃതമാണിതെന്നായിരുന്നു തെലങ്കാന സര്‍ക്കാരിന്റെ ന്യായീകരണം.
Content Highlight: Telangana women wash feet of Miss World contestants; Government faces strong criticism