'ജയ് തെലങ്കാന, ജയ് സോണിയാമ്മ'; ചരിത്ര മുന്നേറ്റം സംസ്ഥാന രൂപീകരണത്തിന് മുന്‍കൈയെടുത്ത സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച് തെലങ്കാന കോണ്‍ഗ്രസ്
national news
'ജയ് തെലങ്കാന, ജയ് സോണിയാമ്മ'; ചരിത്ര മുന്നേറ്റം സംസ്ഥാന രൂപീകരണത്തിന് മുന്‍കൈയെടുത്ത സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച് തെലങ്കാന കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd December 2023, 11:05 am

ഹൈദരാബാദ്: തെലങ്കാനയിൽ മൂന്നാം തവണയും അധികാരമെന്ന ബി.ആർ.എസിന്റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടി നൽകി വലിയ ലീഡിലേക്ക് പോകുകയാണ് കോൺഗ്രസ്‌. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച സോണിയ ഗാന്ധിക്കാണ് കോൺഗ്രസ്‌ വിജയം സമർപ്പിക്കുന്നത്.

‘നമ്മൾ തെലങ്കാനയിൽ വിജയിക്കുകയാണ്.
ജയ് തെലങ്കാന, ജയ് കോൺഗ്രസ്‌, ജയ് സോണിയാമ്മ,’ തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വിജയ സാധ്യത വ്യക്തമായ ഉടൻ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

2014 ഫെബ്രുവരിയിൽ പാർലമെന്റിൽ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഇതേവർഷം ജൂണിൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. പാർലമെന്റിൽ ബിൽ കൊണ്ടുവരാനും പാസാക്കാനും മുൻകൈ എടുത്ത കോൺഗ്രസിന് തീരുമാനത്തെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിരുന്നു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പ്രവർത്തിച്ച ഗദ്ദാറിന്റെ മകൾ ജി.വി. വെണ്ണല കോൺഗ്രസ്‌ സീറ്റിൽ സെക്കന്തരാബാദ് കണ്ടിൽ മത്സരിച്ചിരുന്നു. ഓഗസ്റ്റിൽ മരണപ്പെട്ട ഗദ്ദാർ അദ്ദേഹത്തിന്റെ അവസാന കാലം കോൺഗ്രസിനൊപ്പമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വെണ്ണല കോൺഗ്രസിൽ ചേർന്നത്.

Content Highlight: Telangana dedicate election victory to Sonia Gandhi