തെലങ്കാനയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാക്കേജ്
national news
തെലങ്കാനയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാക്കേജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 6:48 pm

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്.

എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് ഡ്രൈവിന്റെ ഭാഗമായി അംഗത്വമെടുത്ത 39 ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭിക്കും.

കേന്ദ്ര നേതൃത്വത്തോട് വിഷയം അവതരിപ്പിച്ചതായും അവര്‍ അനുമതി നല്‍കിയതായും ഇതേത്തുടര്‍ന്നാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

39 ലക്ഷം അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി കവര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

തെലങ്കാന കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് തെലങ്കാനയുടെ ഉത്തരവാദിത്തമുള്ള എ.ഐ.സി.സി അംഗം മനിക്കം ടാഗോര്‍ പറഞ്ഞു.

”കോണ്‍ഗ്രസ് ഒരു കുടുംബമാണ്. ഒരു കുടുംബമെന്ന നിലയില്‍ നമ്മള്‍ ഓരോ അംഗങ്ങള്‍ക്കൊപ്പവും നില്‍ക്കും. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ഐഡിയോളജി,” തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Telangana Congress insuring members against accidents