'നന്ദി നിതീഷ് ഒരായിരം നന്ദി' ; അച്ഛനെ ജയിലടച്ചതിനെതിരെ മുഖ്യമന്ത്രി നിതീഷിന് തേജസ്വി യാദവിന്റെ മറുപടി
Fodder Scam
'നന്ദി നിതീഷ് ഒരായിരം നന്ദി' ; അച്ഛനെ ജയിലടച്ചതിനെതിരെ മുഖ്യമന്ത്രി നിതീഷിന് തേജസ്വി യാദവിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2018, 11:58 am

 

പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലുപ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനുപിന്നാലെ പ്രതികരണവുമായി മകന്‍ തേജ്വസി യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ടാണ് തേജ്വസി യാദവ് രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് തേജ്വസി നിതീഷിനെ പരിഹസിക്കുന്ന കമന്റുകളുമായി രംഗത്തെത്തിയത്. വളരെ നന്ദി നിതീഷ് കുമാര്‍ എന്നാണ് തേജസ്വിയുടെ ട്വീറ്റ്.

ശനിയാഴ്ചയാണ് ആര്‍.ജെ.ഡി അധ്യക്ഷനായ ലാലുപ്രസാദ് യാദവിനെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള കോടതി വിധി പുറത്തുവന്നത്. കേസില്‍ മൂന്നരവര്‍ഷം തടവും പിഴയും ആണ് കോടതി വിധിച്ചത്.

ഇതേത്തുടര്‍ന്നാണ് നിതീഷിനെ പരിഹസിക്കുന്ന ട്വീറ്റുമായി തേജ്വസി രംഗത്തെത്തിയത്്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജ്വസി യാദവ്. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എന്‍.ഡി.എ യിലേക്ക് തേജസ്വി മാറി. കോടതി വിധി വ്യക്തമായി പഠിച്ചശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തേജസ്വി യാദവ് നേരത്തേ അറിയിച്ചിരുന്നു.