'ഇനി ജീവിച്ചിരിക്കണോ അതോ മരിക്കണോ'; ഇന്‍സ്റ്റഗ്രാമില്‍ വോട്ടെടുപ്പ് നടത്തി കൗമാരക്കാരി ആത്മഹത്യ ചെയ്തു
World News
'ഇനി ജീവിച്ചിരിക്കണോ അതോ മരിക്കണോ'; ഇന്‍സ്റ്റഗ്രാമില്‍ വോട്ടെടുപ്പ് നടത്തി കൗമാരക്കാരി ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 11:25 pm

ക്വാലാലംപുര്‍: സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം ചോദിച്ച് കൗമാരക്കാരി ആത്മഹത്യ ചെയ്തു. മലേഷ്യയിലാണ് സംഭവം. 16 കാരിയാണ് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ താന്‍ ഇനി ജീവിച്ചിരിക്കണോ അതോ, മരിക്കണോ എന്ന് ചോദിച്ച് പെണ്‍കുട്ടി പോള്‍ ക്രിയേറ്റ് ചെയ്യുകയായിരുന്നു.

‘വളരെ പ്രധാനപ്പെട്ടതാണ്. എന്നെ ഇത് തെരഞ്ഞെടുക്കാന്‍ സഹായിക്കണം. ഞാന്‍ മരിക്കണോ അതോ ജീവിക്കണോ’ ഇങ്ങനെയാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളില്‍ ഭൂരിഭാഗവും മരിക്കണമെന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

69 ശതമാനം ആളുകള്‍ പെണ്‍കുട്ടിയോട് മരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ബാക്കി 31 ശതമാനം ആളുകള്‍ മാത്രമാണ് കുട്ടിയോട് ജീവിക്കണം എന്ന് അഭിപ്രായപ്പെട്ടത്. കൂടുതല്‍ ആളുകള്‍ മരിക്കാന്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മലേഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.