കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Kerala News
കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2025, 4:05 pm

കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിൻ (45) ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർഥിയെ മർദിച്ചതിനും, അധ്യാപികമാരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊതുജന ശല്യത്തിനുമായി ആറോളം കേസുകളുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

 

updating…

 

Content Highlight: Teacher arrested in Kozhikode POCSO case