പോപ്പ് സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത വ്യക്തിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇപ്പോഴിതാ മാഡം തുസാഡ്സ് മ്യൂസിയങ്ങളില്‍ ഒരേ സമയം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 13 പുതിയ മെഴുക് പ്രതിമകളുടെ അനാച്ഛാദനം കഴിഞ്ഞു. നാല് ഭൂഖണ്ഡങ്ങളിലെ 13 നഗരങ്ങളില്‍ ഈ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് മാഡം തുസാസ്ഡ് മ്യൂസിയം പറഞ്ഞു.

പുതിയതായി അനാച്ഛാദനം ചെയ്ത പ്രതിമകളെല്ലാം സ്വിഫ്റ്റിന്റെ ഇറാസ് ടൂറിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 40 കലാകാരന്മാര്‍ 14 മാസത്തിലധികം സമയമെടുത്തതാണ് ഓരോ പ്രതിമകളും ഉണ്ടാക്കിയത്. ലാസ് വെഗാസ്, ഒര്‍ലാന്‍ഡോ, നാഷ്വില്ലെ, ന്യൂയോര്‍ക്ക്, ഹോളിവുഡ്, ബുഡാപെസ്റ്റ്, ലണ്ടന്‍, ബ്ലാക്ക്പൂള്‍, ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, ഷാങ്ഹായ്, സിഡ്നി, ഹോങ്കോംഗ് എന്നിവിടങ്ങളിലായി സ്വിഫ്റ്റിന്റെ പുതിയ മെഴുക് പ്രതിമകളുടെ പ്രദര്‍ശനം ഉണ്ടാക്കും.