കാല്‍നൂറ്റാണ്ട് നീണ്ട ജൈത്രയാത്രക്ക് വിരാമം;ടാറ്റ സുമോയ്ക്ക് വിട
Auto News
കാല്‍നൂറ്റാണ്ട് നീണ്ട ജൈത്രയാത്രക്ക് വിരാമം;ടാറ്റ സുമോയ്ക്ക് വിട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 11:00 pm

ട്രിപ്പുകള്‍ക്കും ജീപ്പിന് പകരക്കാരനായും യാത്രകളില്‍ കൂട്ടാളിയായും ചിരപരിചിതനാണ് ടാറ്റാ സുമോ എസ് യുവി . ഇരുപത്തിയഞ്ച് വര്‍ഷം പ്രായമുള്ള ഇവന്‍ സൈനിക-ഓഫ് റോഡിങ് ആവശ്യാര്‍ത്ഥമാണ് ടാറ്റ പുറത്തിറക്കിയത്. 10 സീറ്റുകളുള്ള ടാറ്റ സുമോ ചെറിയ ട്രിപ്പുകള്‍ക്കും ടാക്‌സി സര്‍വീസിനുമൊക്കെ മിനി ബസിനും മറ്റും പകരക്കാരനാകും.

എന്നാല്‍ ഇപ്പോള്‍ ടാറ്റ സുമോ എസ് യുവിയുടെ ഉല്‍പ്പാദനം നിര്‍ത്തുകയാണ് കമ്പനി. ഇരുപത്തിയഞ്ച് വര്‍ഷത്തെ ജൈത്രയാത്രക്കൊടുവില്‍ ഒരു ചരമക്കുറിപ്പ് എഴുതിയത് ബിഎസ് 6 സുരക്ഷാ മാനദണ്ഡങ്ങളാണ്. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ഭാരത് ഇടി പരിശോധനാ രീതികളും ടാറ്റാസുമോയുമായി ചേര്‍ന്നുപോകുന്നതല്ലെന്ന് സാരം.

3.0 ലിറ്റര്‍,സിആര്‍ 4.4 സിലിണ്ടര്‍,ബിഎസ് 4 ഡീസല്‍ എന്‍ജിനാണ് ടാറ്റാ സുമോയുടേത്. ഈ മോട്ടോര്‍ 85 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചിരുന്നു. ടാറ്റ എക്‌സ് 2 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ് ഫോമില് നിര്‍മിച്ചിരുന്ന സുമോ മൂന്ന് തവണ പരിഷ്‌കരിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ സുമോ ഗോള്‍ഡ് ആണ് പുറത്തിറങ്ങിയത്. ഏപ്രില്‍ മാസമാണ് ഏറ്റവും അവസാനം സുമോ എസ് യുവി ഉല്‍പ്പാദിച്ചത്. വില്‍പ്പന ഇനി ഉണ്ടാവില്ലെന്നാണ് ടാറ്റ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.