ജാഗ്വര്‍ ലാന്റ് റോവര്‍ കൈവിടില്ലെന്ന് ടാറ്റ; അഭ്യൂഹങ്ങള്‍ക്ക് വിരാമം
Auto News
ജാഗ്വര്‍ ലാന്റ് റോവര്‍ കൈവിടില്ലെന്ന് ടാറ്റ; അഭ്യൂഹങ്ങള്‍ക്ക് വിരാമം
ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 5:04 pm

ജാഗ്വര്‍ ലാന്റ് റോവര്‍ ബ്രാന്റ് വില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടാറ്റാ മോട്ടോഴ്‌സ്. 3.4 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലായ ബ്രാന്റ് ടാറ്റ വില്‍ക്കുന്നതായി വിപണിയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ടാറ്റാമോട്ടോര്‍സിന്റെ ആകെ വരുമാനത്തിന്റെ 72%വും ജാഗ്വര്‍ ലാന്റ് റോവറില്‍ നിന്നാണ് ലഭിക്കുന്നത്. ഈ ബ്രാന്റ് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.എന്നിരുന്നാലും 2008ല്‍ സ്വന്തമാക്കിയ ഈ ബ്രിട്ടീഷ് ബ്രാന്റ് നഷ്ടമാകാന്‍ കമ്പനിക്ക് താല്‍പ്പര്യമില്ലെന്നാണ് വിവരം.